Site iconSite icon Janayugom Online

ജനാധിപത്യമഹിളാ അസോസിയേഷന്‍ :പി കെ ശ്രീമതി ടീച്ചര്‍ പ്രസിഡന്‍റ്

അഖിലേന്ത്യാ മഹിളാ അസോസിയേഷന്‍ പതിമൂന്നാം ദേശീയ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം അവസാനിച്ചു. അധ്യക്ഷ പ്രസംഗത്തില്‍ മഹിളാ അസോസിയേഷന്റെ കാലങ്ങളായുള്ള കൂട്ടായ നേതൃത്വത്തിന്റെയും ടീം വര്‍ക്കിന്റെയും പാരമ്പര്യം വരും വര്‍ഷങ്ങളിലും തുടരുമെന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് പി കെ ശ്രീമതി പറഞ്ഞു.

പൊതുസമ്മേളനം വൈകീട്ട്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ദേശീയ പ്രസിഡന്റായി പി കെ ശ്രീമതി ടീച്ചറെ തെരഞ്ഞെടുത്തു. മറിയം ധാവ്‌ളെ ജനറല്‍ സെക്രട്ടറിയായും എസ്. പുണ്യവതി ട്രഷററായും തുടരും. 103 അംഗ കേന്ദ്ര നിര്‍വഹണ സമിതിയേയും 34 അംഗ സെക്രട്ടേറിയറ്റിനെയും സമ്മേളനം തെരഞ്ഞെടുത്തു.

കേരളത്തില്‍ നിന്ന് കെ കെ ശൈലജ,പി സതീ ദേവി, സൂസന്‍ കോടി, പി കെസൈനബ എന്നിവര്‍ ഉള്‍പ്പെടെ 15 വൈസ് പ്രസിഡന്റുമാരാണ്. സി എസ്. സുജാത, എന്‍ സുകന്യ എന്നിവര്‍ ഉള്‍പ്പെടെ ഒന്‍പത് സെക്രട്ടറിമാരുണ്ട്. കെകെ ലതിക, ഇ പത്മാവതി എന്നിവരാണ് കമ്മറ്റിയിലെ പുതുമുഖങ്ങള്‍.രണ്ട് പതിറ്റാണ്ടിന് ശേഷം ആദ്യമായാണ് കേരളത്തില്‍ നിന്ന് ഒരു പ്രധാന ഭാരവാഹി മഹിളാ അസോസിയേഷന് ഉണ്ടാവുന്നത്.

സുഭാഷിണി അലി, മാലിനി ഭട്ടാചാര്യ, രമാ ദാസ്, യു. വാസുകി, സുധ സുന്ദരരാമന്‍, ജഹനാര ഖാന്‍, കീര്‍ത്തി സിങ്, രാംപാരി, ദെബോലീന ഹെംബ്രാം, രമണി ദേബ് ബര്‍മ, ജഗന്മതി സാങ്വാന്‍ എന്നിവരാണ് മറ്റ് വൈസ് പ്രസിഡന്റുമാര്‍. കൃഷ്ണ രക്ഷിത്, രമാ ദേവി, താപസി പ്രഹരാജ്, ഝര്‍ണാ ദാസ്, കനിനിക ഘോഷ്, ആശാ ശര്‍മ, പി. സുഗന്ധി എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരും, മധു ഗാര്‍ഗ്, നിയതി ബര്‍മന്‍, ടി ദേവി, മല്ലു ലക്ഷ്മി, സവിത, പ്രാചി ഹത്വേക്കര്‍, അര്‍ച്ചന പ്രസാദ് എന്നിവര്‍ അസിസ്റ്റന്റ് സെക്രട്ടറിമാരും ആയി തെരഞ്ഞെടുക്കപ്പെട്ടു.

Eng­lish Summary:
Demo­c­ra­t­ic Wom­en’s Asso­ci­a­tion : PK Sreemathi Teacher President

You may also like this video:

Exit mobile version