Site icon Janayugom Online

ഡല്‍ഹിയില്‍ ഇടിച്ചുനിരത്തല്‍ തുടരുന്നു

delhi

ഡല്‍ഹിയില്‍ ഇടിച്ചുനിരത്തല്‍ തുടരുന്നു. വിഷ്ണു ഗാര്‍ഡന്‍ മേഖലയിലെ ഖ്യാലാ റോഡ്, കഞ്ചന്‍ കുഞ്ച് ഉള്‍പ്പെടെയുള്ള മേഖലകളിലാണ് ഇന്നലെ ഇടിച്ചു നിരത്തല്‍ നടന്നത്.

ന്യൂനപക്ഷ മേഖലകളില്‍ നടക്കുന്ന ഇടിച്ചു നിരത്തലിനെതിരെ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ രംഗത്തെത്തി. ബിജെപി ഡല്‍ഹി അധ്യക്ഷന്‍ ആദേശ് ഗുപ്തയുടെ ഓഫീസും വീടും പൊതു സ്ഥലം കൈയേറി നിര്‍മ്മിച്ചതാണെന്ന് സിസോദിയ ആരോപിച്ചു. ഇന്ന് 11 ന് മുമ്പ് അനധികൃത കൈയേറ്റ ഗുപ്ത സ്വയം നീക്കം ചെയ്തില്ലെങ്കില്‍ എഎപി ബുള്‍ഡോസറുമായി എത്തുമെന്ന മുന്നറിയിപ്പും സിസോദിയ നല്‍കി. ഇടിച്ചു നിരത്തല്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സിസോദിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം മദന്‍പൂര്‍ ഖാദറില്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഇടിച്ചു നിരത്തല്‍ തടഞ്ഞ എംഎല്‍എ അമാനത്തുള്ള ഖാന്റെ അറസ്റ്റാണ് എഎപിയെ ചൊടിപ്പിച്ചത്. ഡല്‍ഹിയില്‍ 62 ലക്ഷത്തോളം വീടുകളാണ് അനധികൃതമായി നിര്‍മ്മിച്ചിരിക്കുന്നത്. ഇവരില്‍ നിന്നും പണം തട്ടാനാണ് ബിജെപി ബുള്‍ഡോസറുമായി ഇറങ്ങിയിരിക്കുന്നതെന്നും സിസോദിയ ആരോപിച്ചു.

അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് ഒത്താശ ചെയ്ത എല്ലാ മുനിസിപ്പല്‍ ഓഫീസര്‍മാരുടെയും വീടുകള്‍ ബുള്‍ഡോസറുപയോഗിച്ച് ഇടിച്ചു നിരത്തണമെന്നും എഎപി നേതാവ് ദുര്‍ഗേഷ് പഥക് ആവശ്യപ്പെട്ടു.

Eng­lish Sum­ma­ry: Demo­li­tion con­tin­ues in Delhi

You may like this video also

Exit mobile version