Site icon Janayugom Online

കാപികോ റിസോർട്ടിലെ വില്ലകളുടെ പൊളിക്കൽ പൂർത്തിയായി

തീരദേശ പരിപാലന നിയമം ലംഘിച്ച് പാണാവള്ളി നെടിയതുരുത്തില്‍ മിനി മുത്തൂറ്റ് ഗ്രൂപ്പ് നിര്‍മ്മിച്ച കാപികോ റിസോർട്ടിലെ വില്ലകൾ പൊളിച്ച് നീക്കുന്ന നടപടി പൂർത്തിയായി. 54 വില്ലകളാണ് പൊളിച്ചത്. അവശിഷ്ടങ്ങൾ നീക്കുന്ന പ്രവൃത്തികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
അവശിഷ്ടങ്ങൾ അടങ്ങിയ മാലിന്യം നീക്കം അതിവേഗം അവസാനിപ്പിക്കാനാണ് അധികൃതരുടെ ശ്രമം. ഇവ കൊണ്ടുപോകാനുള്ള ലോറികൾ നെടിയതുരുത്തിൽ ജങ്കാർവഴി എത്തിച്ചുകഴിഞ്ഞു. 28ന് മുമ്പ് റിസോർട്ട് പൊളിച്ചു നീക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവ്. മാർച്ച് 20ന് അകംപൊളിച്ചുനീക്കൽ പൂർത്തിയാക്കാൻ കഴിയുമെന്ന് റിസോർട്ട് നടത്തിപ്പുകാർ അധികൃതർക്ക് ഉറപ്പു നൽകിയിരുന്നു. 

കഴിഞ്ഞ സെപ്റ്റംബറിലാണ് റിസോർട്ട് പൊളിച്ചുനീക്കൽ നടപടികൾ വേഗത്തിലായത്. ആറു മാസത്തെ കാലാവധിയാണ് ജില്ലാ ഭരണകൂടത്തിന് അനുവദിച്ചിരുന്നത്. ഇത് 15ഓടെ അവസാനിക്കും. കാപികോ റിസോർട്ട് പൊളിച്ച് നീക്കി കൈയേറ്റസ്ഥലം സർക്കാർ ഏറ്റെടുക്കണമെന്ന് 2013ൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് 2020 ജനുവരി 10ന് സുപ്രീം കോടതി ശരിവയ്ക്കുകയായിരുന്നു. 35,900ചതുരശ്ര അടി വിസ്തീർണത്തിലുള്ള കെട്ടിട സമുച്ചയമാണ് ഇവിടെ നിർമ്മിച്ചിരുന്നത്. ആകെ തുരുത്തിലുള്ള സ്ഥലം 7.0212ഹെക്ടറാണ്. കൈയേറിയതു കഴിഞ്ഞുള്ള സ്ഥലം റിസോർട്ട് ഉടമകൾക്കുള്ളതാണെന്ന് അധികൃതർ വ്യക്തമാക്കി.

Eng­lish Sum­ma­ry; Demo­li­tion of the vil­las at Kapiko Resort has been completed

You may also like this video 

Exit mobile version