കാണ്‍പൂരിലും പ്രയാഗ്‌രാജിലും നടന്ന അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുകളഞ്ഞത് നിയമം അനുശാസിക്കുന്ന നടപടിക്രമങ്ങള്‍ പാലിച്ചെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട കേസില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തിലാണ് യുപി സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
പ്രവാചക നിന്ദാ പരാമര്‍ശത്തിനെതിരെ പ്രതിഷേധിച്ചവരെ തിരഞ്ഞു പിടിച്ച് അവര്‍ക്കെതിരെ രാഷ്ട്രീയ വൈര്യം തീര്‍ക്കാനുള്ള സര്‍ക്കാരിന്റെ വൈരാഗ്യബുദ്ധിയുടെ ഭാഗമാണ് ഇടിച്ചു നിരത്തല്‍ എന്നാരോപിച്ച് ജമാഅത്ത് ഉലമ ഐ ഹിന്ദാണ് ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ വാദം കേട്ട കോടതി ഇക്കാര്യത്തില്‍ നടപടി ക്രമങ്ങള്‍ പാലിച്ചോ എന്ന് വ്യക്തമാക്കാനാവശ്യപ്പെട്ട് യുപി സര്‍ക്കാരിന് മൂന്നു ദിവസത്തെ സമയം അനുവദിച്ചിരുന്നു.
english summary; Demolition: UP government justifies
You may also like this video;