Site icon Janayugom Online

നോട്ട്നിരോധനം :സമ്പദ്ഘടനശക്തമാക്കിയെന്ന് കേന്ദ്രംവീണ്ടും സുപ്രീംകോടതിയില്‍

നോട്ട്‌ നിരോധനം കള്ളപ്പണം ഇല്ലാതാക്കാനുള്ള പ്രധാന നടപടികളിൽ ഒന്നാണെന്നു കഴിഞ്ഞ ദിവസം സുപ്രീംകോടതയില്‍ അവകാശവാദം ആവർത്തിച്ച്‌ കേന്ദ്രധനമന്ത്രാലയം സുപ്രീംകോടതിയിൽ സമർപ്പിച്ച പുതിയ സത്യവാങ്‌മൂലത്തിലാണ്‌ നോട്ട്‌ നിരോധനം സംബന്ധിച്ച പഴയ വാദങ്ങൾ സർക്കാർ ആവർത്തിച്ചു പറഞ്ഞിരിക്കുന്നത്. പ്രചാരത്തിലിരുന്ന 80ശതമാനത്തിലധികം 500, 1000 നോട്ടുകല്‍ പിൻവലിക്കാൻ റിസർവ്‌ബാങ്ക്‌ ശുപാർശ ചെയ്‌തിരുന്നെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ്‌ നോട്ട്‌ നിരോധന വിജ്ഞാപനം പുറപ്പെടുവിച്ചതെന്നും പറയുന്നു.

2010–2011 മുതൽ 2015–2016 വരെ 500 ന്റെ നോട്ടുകളുടെ വിനിമയത്തിൽ 76.4 ശതമാനത്തിന്റെയും ആയിരത്തിന്റെ വിനിമയത്തിൽ 109 ശതമാനത്തിന്റെയും വർധനയുണ്ടായി. ഈ സാഹചര്യത്തിൽ, കള്ളപ്പണം വെളുപ്പിക്കലും വ്യാജനോട്ടടിയും അനധികൃത സാമ്പത്തിക ഇടപാടുകളും നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ സർക്കാർ പഴയ നോട്ടുകൾ പിൻവലിച്ച്‌ പുതിയ സീരീസ്‌ പുറത്തിറക്കിയതെന്നും ധനമന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറി സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ അവകാശപ്പെട്ടു.

വിശദമായ സത്യവാങ്‌മൂലം സമർപ്പിക്കാത്ത കേന്ദ്രസർക്കാരിനെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചിരുന്നു.നോട്ട് നിരോധനത്തിന് ശേഷംഡിജിറ്റൽ പേയ്‌മെന്റ് ഇടപാടുകളുടെ എണ്ണം 2016ൽ 6,952 കോടിരൂപയുടെ1.09 ലക്ഷം ഇടപാടുകളിൽ നിന്ന് 12 ലക്ഷം കോടിയിലധികം മൂല്യമുള്ള 730 കോടി ഇടപാടുകളായി വർധിച്ചതായി മന്ത്രാലയം അറിയിച്ചു

Eng­lish Summary:
Demon­e­ti­za­tion: The Cen­ter again in the Supreme Court that it has strength­ened the economy

You may also like this video:

Exit mobile version