കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽ കൂടുതൽ നിയന്ത്രണവുമായി ഡെൻമാർക്ക് സർക്കാർ. 15 വയസിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയത്. 16 വയസ്സിന് താഴെയുള്ളവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരോധിക്കാനുള്ള ഓസ്‌ട്രേലിയയുടെ തീരുമാനത്തിന് പിറകെയാണ് ഡെൻമാർക്കും നടപടി സ്വീകരിച്ചത്. സോഷ്യൽ മീഡിയയുടെ ദോഷഫലങ്ങൾ അനുഭവിക്കാത്ത പുതു തലമുറയെ വാർത്തെടുക്കാനാണ് ഡാനിഷ് സർക്കാർ ഈ സുപ്രധാന തീരുമാനം.
നിലവില്‍ 15 വയസ്സിന് താഴെയുള്ളവർക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നതെങ്കിലും 13 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് മാതാപിതാക്കളുടെ പ്രത്യേക അനുമതിയോടെ സോഷ്യൽ മീഡിയ ഉപയോഗിക്കാൻ അനുമതി നൽകുമെന്നും സർക്കാർ അറിയിച്ചു. നിരന്തരമായ സ്‌ക്രീൻ സമയം കുട്ടികളുടെ ഉറക്കം, ഏകാഗ്രത, മാനസിക സമാധാനം എന്നിവയെ ദോഷകരമായി ബാധിക്കുന്നുവെന്നും കുട്ടികളുടെ ജീവിതത്തെ ദോഷകരമായി സ്വാധീനിക്കുന്ന ഉള്ളടക്കവും വാണിജ്യ താൽപ്പര്യങ്ങളും നിറഞ്ഞ ഒരു ഡിജിറ്റൽ അന്തരീക്ഷത്തിൽ അവരെ ഒറ്റയ്ക്ക് വിടാൻ കഴിയില്ലെന്നും ഡെൻമാർക്ക് ഡിജിറ്റലൈസേഷൻ മന്ത്രാലയം വ്യക്തമാക്കി.

