Site iconSite icon Janayugom Online

വിഷാദരോഗിയായ തത്ത; വാ തുറന്നാല്‍ തെറി മാത്രം, പൊറുതിമുട്ടി ഉടമ

വളര്‍ത്തുപക്ഷികള്‍ എന്നും മനുഷ്യരുമായി ഇണങ്ങി ജീവിക്കുന്നവരാണ്. അവരുടെ ബന്ധത്തെക്കുറിച്ചുള്ള നിരവധി വീഡിയോകളും കഥകളും നാം കേട്ടിട്ടും കണ്ടിട്ടുമുണ്ട്. യുകെയില്‍ നിന്നുള്ളൊരു തത്തയുടെ സ്വഭാവത്തിലുണ്ടായ മാറ്റത്തെക്കുറിച്ചാണ് ഇപ്പോള്‍ വാര്‍ത്ത.
ഉടമയുടെ മരണത്തെ തുടര്‍ന്നാണ് ഈ തത്ത വിഷാദത്തിലായത്. ആഫ്രിക്കന്‍ ഗ്രേ വിഭാഗത്തിലുള്ള തത്തയാണ് വ്യത്യസ്ത രീതിയില്‍ പെരുമാറുന്നതെന്ന് പുതിയ ഉടമ പറയുന്നത്. ഒന്‍പത് വയസുള്ള ഈ തത്ത യുകെയിലെ സൗത്ത് വെയില്‍സിലെ റേച്ചല്‍ ലെതറിന്റെ വീട്ടിലാണ് ഉള്ളത്. ജെസി എന്നാണ് തത്തയുടെ പേര്.

 

ദേഷ്യം വരുമ്പോള്‍ തൂവലുകള്‍ സ്വയം കൊത്തി പറിക്കുന്നതും തത്ത ശീലമാക്കിയിരിക്കുകയാണ്. ഏതെങ്കിലും തരത്തിലുള്ള ത്വക്ക് രോഗങ്ങള്‍ മൂലമാണ് തത്ത തൂവലുകള്‍ സ്വയം നശിപ്പിക്കുന്നതെന്നായിരുന്നു ആദ്യം പുതിയ ഉടമ കരുതിയത്. എന്നാല്‍ പിന്നീടാണ് തത്തയുടെ പെരുമാറ്റത്തിന് പിന്നിലെ കാരണം എന്താണെന്ന് മനസിലായതെന്ന് ആഷ്‌ലി ഹെല്‍ത്ത് ആനിമല്‍ സെന്റര്‍ വ്യക്തമാക്കി. നന്നായി സംസാരിക്കുകയും ശബ്ദമുണ്ടാക്കുകയും തമാശകള്‍ പറയുകയും ചെയ്യുന്ന ജെസി ഇപ്പോള്‍ ഗുഡ്ബൈ എന്ന വാക്കല്ലാതെ മറ്റൊന്നും പറയാറില്ല.

ഉടമയുടെ അപ്രതീക്ഷിത മരണത്തിന് ശേഷം തത്ത മോശം രീതിയിലാണ് പെരുമാറുന്നതെന്ന് റേച്ചല്‍ പറഞ്ഞു. തത്തയുടെ സ്വഭാവത്തിലെ മാറ്റം എന്താണെന്ന് നിരീക്ഷിക്കുന്നതിനിടെയാണ് റേച്ചല്‍ തത്തയെ വാങ്ങാന്‍ തയ്യാറായി എത്തിയതെന്ന് അധികൃതര്‍ പറയുന്നു. വിഷാദാവസ്ഥയിലുള്ളവരെപ്പോലെയാണ് തത്തയുടെ രീതികള്‍. ചീത്ത പറയുന്നതും മോശം വാക്കുകളും പ്രയോഗിക്കുന്നത് പതിവാക്കി. പലതരം ശബ്ദം കേള്‍പ്പിക്കുകയും ശകാരിക്കുന്ന രീതിയില്‍ ശബ്ദമുണ്ടാക്കുകയും ചെയ്യുന്നതായി റേച്ചല്‍ പറയുന്നു. തൂവലുകള്‍ പറിച്ചെടുക്കുകയും കൂട്ടില്‍ ശരീരം ഉരസുകയും ചെയ്യുന്ന തത്ത ഉടമയുടെ അപ്രതീക്ഷിത മരണം താങ്ങാനാകാതെ വന്നത് മൂലമാകാം മോശം രീതിയില്‍ പെരുമാറുന്നതെന്ന് ആഷ്‌ലി ഹെല്‍ത്ത് ആനിമല്‍ സെന്റര്‍ അധികൃതര്‍ പറയുന്നത്.

Eng­lish Summary:Depressed par­rot; own­er fac­ing trouble
You may also like this video

Exit mobile version