ശിവാജി മഹാരാജ് പ്രതിമ തകര്‍ന്ന സംഭവത്തില്‍ ജനങ്ങളോട് മാപ്പ് പറഞ് ഉപമുഖ്യമന്ത്രി അജിത് പവാര്‍.സംഭവത്തിൽ ജനരോഷം രൂക്ഷമായതോടെയാണ് പരസ്യമായി മാപ്പ് പറഞ്ഞ് അജിത് പവാര്‍ രംഗത്തെത്തിയത്.
8 മാസം മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. കൊങ്കൺ മേഖലയിലെ മാൽവൻ കോട്ടയിൽ ഛത്രപതി ശിവജി മഹാരാജിൻ്റെ പ്രതിമ തകർത്ത സംഭവത്തിലാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ സംസ്ഥാനത്തെ 13 കോടി ജനങ്ങളോട് പരസ്യമായി ക്ഷമാപണം നടത്തിയത്.
ഉദ്യോഗസ്ഥരോ കരാറുകാരോ ആകട്ടെ, കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും പവാർ പറഞ്ഞു. പോയ വർഷം നാവിക ദിനത്തിൽ മാൽവാനിലെ രാജ്‌കോട്ട് കോട്ടയിൽ സ്ഥാപിച്ച 35 അടിയുള്ള പ്രതിമയാണ് നിലം പൊത്തിയത്. ഡിസംബർ 4 ‑ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. സംഭവത്തിൽ ജനരോഷം രൂക്ഷമായതോടെയാണ് ഉപമുഖ്യമന്ത്രിയുടെ പ്രതികരണം.
പ്രതിമ സ്ഥാപിക്കുന്നതിന് മുമ്പ് സ്ഥലത്തെ ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങളെയും കാലാവസ്ഥയെയും കുറിച്ച് ശാസ്ത്രീയ പഠനം നടത്തിയിരുന്നോ എന്ന ആശങ്ക പവാർ ഉന്നയിച്ചു.പ്രതിമയുടെ നിർമ്മാണത്തിന് ഉപയോഗിച്ച വസ്തുക്കളുടെ ഗുണനിലവാരം സംസ്ഥാന സർക്കാർ അന്വേഷിക്കുകയാണെന്നും സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പവാർ വ്യക്തമാക്കി. രാജ്‌കോട്ട് കോട്ടയിൽ ശിവാജി മഹാരാജിന്റെ പ്രതിമ എത്രയും വേഗം പുനഃസ്ഥാപിക്കുമെന്നും പവാർ ഉറപ്പുനൽകി.