Site iconSite icon Janayugom Online

ഡെപ്യൂട്ടി മേയര്‍ പി കെ രാജു മാനനഷ്ടത്തിന് നോട്ടീസ് അയച്ചു

ഡെപ്യൂട്ടി മേയർ പി കെ രാജു മാനനഷ്ടത്തിന് നോട്ടീസ് അയച്ചു. ആഭാസകരമായി ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിലൂടെയും, പ്രദർശന ബോർഡുകളിലൂടെയും അപകീർത്തികരവും, അപമാനകരവുമായ പരാമർശങ്ങൾ നടത്തി പ്രചരിപ്പിച്ചതിനാണ് കേസ് കൊടുത്തത്. പൊലീസില്‍ കളവായി പരാതി നല്‍കിയതിനെതിരെയും അഡ്വ. കെ ബിജുലാല്‍ മുഖേന അമ്പത് ലക്ഷം രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ട് പി കെ രാജു നോട്ടീസ് അയച്ചു. കോർപ്പറേഷൻ യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ പി പത്മകുമാറിനും, കുന്നുകുഴി വാർഡ് കൗൺസിലർ മേരി പുഷ്പത്തിനുമെതിരെയാണ് നോട്ടീസ് അയച്ചത്.

Eng­lish Summary:Deputy May­or PK Raju sent a notice for defamation
You may also like this video

Exit mobile version