Site iconSite icon Janayugom Online

ദേവസഹായം പിള്ള വിശുദ്ധന്‍: ഇന്ത്യയില്‍ വിശ്വാസിസമൂഹത്തില്‍ നിന്നും വിശുദ്ധപദവിയിലെത്തുന്ന ആദ്യ രക്തസാക്ഷി

DevasahampillaiDevasahampillai

ദേവസഹായം പിള്ള ഇനി വിശുദ്ധന്‍. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. ഇന്ത്യയില്‍ വിശ്വാസി സമൂഹത്തില്‍ നിന്നും വിശുദ്ധപദവിയില്‍ എത്തുന്ന ആദ്യ രക്തസാക്ഷിയാണ് ദേവസഹായം പിള്ള.

18-ാം നൂറ്റാണ്ടില്‍ ക്രിസ്തുമതം സ്വീകരിച്ച വ്യക്തിയായ ദേവസഹായം പിള്ള തന്റെ വിശ്വാസത്തിനായി 1752 ജനുവരി 14‑ന് ആറല്‍വായ്മൊഴി വനത്തില്‍ രക്തസാക്ഷിത്വം വരിക്കുകയായിരുന്നു. മാര്‍ത്താണ്ഡവര്‍മ്മ രാജാവിന്റെ കീഴില്‍ തിരുവിതാംകൂര്‍ സൈന്യത്തിന്റെ കമാന്‍ഡറായിരിക്കെ, ഡച്ച്‌ നാവിക ഉദ്യോഗസ്ഥനായ ക്യാപ്റ്റന്‍ ഡി ലനോയ് ആണ് അദ്ദേഹത്തെ ക്രിസ്തുമതത്തിലേക്ക് മാറ്റിയത്.

ദേവസഹായം പിള്ളയെ 2012 ഡിസംബര്‍ രണ്ടിന് കോട്ടാറില്‍ വച്ച്‌ വാഴ്ത്തപ്പെട്ടവനായും 2020 ല്‍ വിശുദ്ധ പദവിക്ക് അര്‍ഹനായതായും പ്രഖ്യാപിക്കപ്പെട്ടു. വിശുദ്ധ പ്രഖ്യാപനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ നടന്ന പ്രത്യേക പ്രാര്‍ത്ഥനകള്‍ക്ക് ആര്‍ച്ച്‌ ബിഷപ്പ് തോമസ് ജെ നെറ്റോ നേതൃത്വം നല്‍കി. ദേവസഹായം പിള്ളയുടെ ജീവിതവുമായി ബന്ധപ്പെട്ട കന്യാകുമാരിയിലെ കോട്ടാര്‍ രൂപതയിലെ പള്ളികളിലും പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു.

ദേ​വ​സ​ഹാ​യം പി​ള്ള​യോ​ടൊ​പ്പം മ​റ്റ് ഒ​മ്പതു വാ​ഴ്ത്ത​പ്പെ​ട്ട​വ​രെ​യും മാ​ർ​പാ​പ്പ വി​ശു​ദ്ധ​രാ​യി പ്ര​ഖ്യാ​പി​ച്ചു. ഹോ​ള​ണ്ട് സ്വ​ദേ​ശി ടൈ​റ്റ​സ് ബ്രാ​ൻ​ഡ്സ്മ, ഫ്ര​ഞ്ച് വൈ​ദി​ക​ൻ സെസ​ർ ദെ ​ബ്യു, ഇ​റ്റ​ലി സ്വ​ദേ​ശി​ക​ളാ​യ വൈ​ദി​ക​ർ ലൂ​യി​ജി മ​രി​യ പ​ലാ​സോ​ളോ, ജ​സ്റ്റി​ൻ റു​സ്സൊ​ലീ​ലൊ, ഫ്രഞ്ചുകാരനായ ചാ​ൾ​സ് ദെ ​ഫു​ക്കോ, ഫ്ര​ഞ്ചു​കാ​രി​യാ​യ മ​രീ റി​വി​യെ, ഇ​റ്റ​ലി​ക്കാ​രി​ക​ളാ​യ അ​ന്ന മ​രി​യ റു​ബാ​ത്തോ, ക​രോ​ലീ​ന സാ​ന്തൊ​ക​നാ​ലെ, മ​രി​യ ഡൊമിനിക മ​ന്തൊ​വാ​നി എന്നിവരെയാണ് വിശുദ്ധരായി പ്രഖ്യാപിച്ചത്.

Eng­lish Sum­ma­ry: Devasa­hayam Pil­lai Saint: The first mar­tyr to be can­on­ized in India by the faith community

You may like this video also

Exit mobile version