Site iconSite icon Janayugom Online

ശബരിമല വേർച്വൽ ക്യൂ സംവിധാനം ദേവസ്വം ബോർഡ് ഏറ്റെടുക്കണം: ഹൈക്കോടതി

ശബരിമല വെർച്വൽ ക്യൂ സംവിധാനം തിരുവിതാംകൂർ ദേവസ്വംബോർഡ് ഏറ്റെടുക്കണമെന്ന് കേരള ഹൈക്കോടതി ഉത്തരവ്. നിലവിൽ പൊലീസിനാണ് ക്യൂവിന്റെ നിയന്ത്രണം. ശബരിമലയുമായി ബന്ധപ്പെട്ട് കോടതി സ്വമേധയാ എടുത്ത കേസിലാണ് സുപ്രധാന ഉത്തരവ്.

വെർച്വൽ ക്യൂ വെബ്സൈറ്റിൽ പരസ്യങ്ങൾ പാടില്ലെന്നും ഭക്തരുടെ വിവരങ്ങൾ സുരക്ഷിതമാണെന്നുറപ്പ് വരുത്തണമെന്നും കോടതി നിർദ്ദേശിച്ചു. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളിലോ നടത്തിപ്പ് മേൽനോട്ടത്തിലോ സർക്കാരിന് യാതൊരു അധികാരവുമില്ലെന്ന് കോടതി വ്യക്തമാക്കി. ഇതിന്റെ പൂർണ അധികാരം ദേവസ്വം ബോർഡിനാണ്. പൊലീസ് നിയന്ത്രണം ഇനി അടിയന്തര ഘട്ടങ്ങളിൽമാത്രം മതിയെന്നും ഹൈക്കോടതി വ്യക്തമാക്കി.

ക്ഷേത്രം ട്രസ്റ്റി എന്ന നിലയിൽ ദേവസ്വം ബോർഡിനാണ് ഇതിനുള്ള അധികാരമെന്ന് കോടതി നിരീക്ഷിച്ചു. മറ്റു ക്ഷേത്രങ്ങളിലെ എന്ന പോലെ ശബരിമലയിലും ബോർഡിനാണ് കാര്യങ്ങൾ തീരുമാനിക്കാൻ അധികാരമുള്ളത് എന്നാണ് കോടതി നിലപാട്. അതേസമയം, വെർച്വൽ ക്യു ഏർപ്പെടുത്തിയതിൽ ദുരുദ്ദേശ്യം ഇല്ലെന്നും സുഗമമായ ദർശനത്തിനാണ് വെർച്വൽ ക്യു കൊണ്ടുവന്നിരിക്കുന്നത് എന്നുമായിരുന്നു സർക്കാർ വാദം.

Eng­lish sum­ma­ry; Devas­wom board should take over Sabari­mala vir­tu­al que sys­tem: HC

You may also like this video;

Exit mobile version