Site iconSite icon Janayugom Online

കോണ്‍ഗ്രസിന്റെ ദേവേന്ദര്‍ യാദവ് ബാദ് ലിയില്‍ ലീഡ് ചെയ്യുന്നു

പതിറ്റാണ്ടുകള്‍ ഭരിച്ച ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പരാജയപ്പെടാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. കഴിഞ്ഞ തവണ ഒരു സീറ്റില്‍ പോലും വിജയിക്കാ‍ന്‍ കഴിഞ്ഞില്ല. ഇക്കുറി ബാദ് ലിയിൽ കോൺഗ്രസിന് പ്രതീക്ഷ നൽകുകയാണ്.വോട്ടെണ്ണൽ തുടങ്ങിയ എട്ട് മണി മുതൽ ഇതുവരെയും ബാദ് ലിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ മുന്നേറ്റമാണ് കാണുന്നത്.

ദേവേന്ദർ യാദവാണ് കോൺഗ്രസിന് ബാദ് ലിയിൽ വിജയ പ്രതീക്ഷ നൽകുന്നത്. എ എ പിയുടെ അജേഷ് യാദവ്,ബിജെപിയുടെ ആഹിർ ദീപക് ചൗധരി എന്നിവരെ പിന്നിലാക്കിയാണ് ബാദ്‌ലി നിയോജകമണ്ഡലത്തിൽ ദേവേന്ദർ കുതിക്കുന്നത്. 

ഡല്‍ഹിയിലെ കോൺഗ്രസ് അധ്യക്ഷൻ കൂടിയാണ് അദ്ദേഹം.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എ എ പിയുടെ അജേഷ് യാദവ് 29094 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലമാണ് ബാദ് ലി . 40333 വോട്ടുകൾ നേടിയ ബി ജെ പിയുടെ വിജയ് കുമാർ ഭഗതാണ് കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയത്. 

Exit mobile version