അറ്റ്‌ലാന്റ (എപി) ‑റവ. മാർട്ടിൻ ലൂഥർ കിങ് ജൂനിയറിന്റെ മകൻ ഡെക്സ്റ്റർ സ്കോട്ട് കിങ്(62) അന്തരിച്ചു. കലിഫോർണിയയിലെ മാലിബുവിലെ വീട്ടിൽ വച്ച് തിങ്കളാഴ്ചയായിരുന്നു അന്ത്യം. മാതാപിതാക്കളായ റവ. മാർട്ടിൻ ലൂഥർ കിങ് ജൂനിയറിന്റെയും കോറെറ്റ സ്കോട്ട് കിങിന്റെയും പൗരാവകാശ പൈതൃകം സംരക്ഷിക്കുന്നതിനായി തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും സമർപ്പിച്ച ഡെക്‌സ്റ്റർ സ്കോട്ട് കിങ് പ്രോസ്റ്റേറ്റ് ക്യാൻസറുമായി മല്ലിട്ട് 62 വയസ്സിലായിരുന്നു മരണത്തിനു കീഴടങ്ങിയത്.
ഉറക്കുന്നതിനിടെയാണ് മരണം സംഭവിച്ചതെന്ന് ഭാര്യ ലിയ വെബർ കിങ് പ്രസ്താവനയിൽ അറിയിച്ചു. 1968 ഏപ്രിലിൽ ടെനിസിയിലെ മെംഫിസിൽ പണിമുടക്കിയ ശുചീകരണത്തൊഴിലാളികളെ പിന്തുണയ്‌ക്കുന്നതിനിടെ മാർട്ടിൻ ലൂഥർ കിങ് ജൂനിയർ കൊല്ലപ്പെടുമ്പോൾ ഡെക്‌സ്റ്ററിന് 7 വയസ്സായിരുന്നു പ്രായം. പിതാവിനെ പോലെ തന്നെ പൗരാവകാശ സംരക്ഷണത്തിന് വേണ്ടി ഡെക്സ്റ്ററും പ്രവർത്തിച്ചിരുന്നു.
English Summary: Dexter Scott King, son of civil rights leader Martin Luther King dies
You may also like this video