Site iconSite icon Janayugom Online

സുരക്ഷാ പിഴവ് ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുമെന്ന് ഡിജിസിഎയുടെ താക്കീത്

സുരക്ഷാപിഴവ്‌ ആവർത്തിച്ചാൽ ലൈസൻസ്‌ റദ്ദാക്കുമെന്ന്‌ എയർ ഇന്ത്യക്ക്‌ സിവിൽ വ്യോമയാന ഡയറക്‌ടറേറ്റ്‌ (ഡിജിസിഎ) യുടെ താക്കീത്. പൈലറ്റ്‌, ക്രൂ ഡ്യൂട്ടി ക്രമീകരണത്തിൽ വീഴ്‌ച വരുത്തിയതിന്‌ മൂന്ന്‌ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ ഡിജിസിഎ എയർ ഇന്ത്യയോട്‌ നിർദേശിച്ചിരുന്നു.

കൃത്യമായ വിശ്രമം, ലൈസൻസ്‌, പ്രവർത്തന പരിചയം എന്നിവ സംബന്ധിച്ച മാനദണ്ഡങ്ങൾ പാലിക്കാതെ ജീവനക്കാരെ തുടർച്ചയായി ഡ്യൂട്ടിക്ക്‌ നിയോഗിച്ചു എന്ന്‌ കണ്ടത്തിയതിനെ തുടർന്നായിരുന്നു നടപടി. ഗുരുതര ചട്ടലംഘനങ്ങൾ ആവർത്തിച്ചാൽ ഓപ്പറേറ്റിങ്‌ ലൈസൻസ് താൽക്കാലികമായി നിർത്തിവയ്‌ക്കുകയോ പിൻവലിക്കുകയോ ചെയ്യുമെന്നും എയർ ഇന്ത്യക്ക്‌ ഡിജിസിഎ ശക്തമായ മുന്നറിയിപ്പ്‌ നൽകി. കാലഹരണപ്പെട്ട ഉപകരണങ്ങൾ പ്രവർത്തിപ്പിച്ച്‌ വിമാനം പറത്തിയതിൽ കമ്പനിയെ നേരത്തെ ഡിജിസിഎ താക്കീത്‌ ചെയ്‌തിരുന്നു.

Exit mobile version