Site icon Janayugom Online

പൊലീസ് ക്ലിയറന്‍സ്, പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ അപേക്ഷകൾ അതിവേ​ഗം തീർപ്പാക്കണമെന്ന് ഡിജിപി

പൊലീസ് ക്ലിയറന്‍സ്, പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍ തുടങ്ങിയ അപേക്ഷകള്‍ കാലതാമസം കൂടാതെ തീര്‍പ്പാക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. പൊലീസ് ക്ലിയറന്‍സ്, പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍ അപേക്ഷകള്‍ക്ക് അടിയന്തിര പ്രാധാന്യം നല്‍കണം. ഇവ അന്വേഷിച്ച് കഴിവതും 48 മണിക്കൂറിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും ഡിജിപി നിര്‍ദ്ദേശം നല്‍കി.

ക്രിമിനല്‍ കേസുകളില്‍പെട്ടവര്‍, ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുന്നവര്‍ എന്നിവരുടെ അപേക്ഷകളില്‍ സൂക്ഷ്മപരിശോധന നടത്തണം. അപേക്ഷകളില്‍ കാലതാമസം ഉണ്ടാകുന്നില്ലന്ന്  ഉറപ്പാക്കാന്‍ റേഞ്ച് ഡിഐജിമാര്‍ക്ക് ചുമതല നല്‍കുകയും ചെയ്തു.

Eng­lish sum­ma­ry: DGP’s order on pass­port verification

You may also like this video:

Exit mobile version