Site iconSite icon Janayugom Online

ധര്‍മ്മസ്ഥലയിലെ കൊലക്കേസ് : ഇന്നും നീതിക്ക് വേണ്ടി പോരാടുകയാണ് കുടുംബം

ധര്‍മ്മസ്ഥലയില്‍ വിദ്യാര്‍ത്ഥി ക്രൂരമായി ബലാത്സംഗത്തിനിരയായി കൊല ചെയ്യപ്പെടുന്നത്. സിബിഐ അടക്കം അന്വേഷിച്ചെങ്കിലും മറ്റ് നിരവധി കേസുകള്‍ പോലെ അതു തേഞ്ഞു മാഞ്ഞു പോയി. ഇപ്പൊഴും നീതി ലഭിക്കുന്നതിനായി കുടുംബം പോരാടുകയാണ് .കുട്ടിയുടെ വീട്ടിലേക്കുള്ള വഴി നേത്രാവതിയിലെത്തി ആരെങ്കിലും ചോദിച്ചാല്‍ വഴി പറഞ്ഞു കൊടുക്കുന്നതിനും, ഓട്ടോറിക്ഷാ വരുന്നതിനും വിലക്കുണ്ട്. ഇതിനെ മറികടക്കാനായി വഴിയിലുടനീളം കുടുംബം മകളുടെ ചിത്രം പതിച്ച് വീട്ടിലേക്കുള്ള വഴിയെന്ന് രേഖപ്പെടുത്തിയിരിക്കുകയാണ്.

പതിമൂന്ന് വർഷം മുമ്പ് കർണാടകയെ ഇളക്കിമറിച്ചകൊലപാതക കേസാണിത് ഉജിരെ എസ്ഡിഎം കോളേജിൽ പിയുസി വിദ്യാർഥിയായിരുന്നു 2012 ഒക്ടോബർ ഒമ്പതിന് നേത്രാവതി ഘട്ടിൽ ബസിറങ്ങി രണ്ട് കിലോമീറ്റർ അകലെയുള്ള പാങ്ങളയിലെ വീട്ടിലേക്ക് നടന്നു പോകുമ്പോഴാണ് ഒരു സംഘം വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടു പോയത്.മകളെ കാണാതെ അച്ഛൻ ചന്ദ്രപ്പ ഗൗഡയും അമ്മ കുസുമവതിയും തേടിയിറങ്ങി.പൊലീസ് സ്റ്റേഷനിലെത്തി.തെരച്ചിലിനൊടുവിൽ പിറ്റേദിവസം നേത്രാവതി ഘട്ടിനരികിലുള്ള കുറ്റിക്കാട്ടിൽ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയിൽ മൃതദേഹം കണ്ടെത്തി. പാതി നഗ്നയായിരുന്നു.

കഴുത്തിൽ കോളേജ് ഐഡി കാർഡിന്റെ ടാഗ് മുറുക്കിയ നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. പ്രദേശത്ത് നല്ല മഴയുണ്ടായിരുന്നെങ്കിലും മൃതദേഹം നനഞ്ഞിരുന്നില്ല.ക്രൂരമായ കൊലപാതകത്തിൽ അന്വേഷണം കാര്യക്ഷമമായി നടന്നില്ല. മൃതദേഹത്തിൽ നിന്ന് ശാസ്ത്രീയമായ തെളിവുകളൊന്നുംപൊലീസ് ശേഖരിച്ചില്ല. അന്വേഷണം എങ്ങുമെത്തിയില്ല, ധർമസ്ഥലിയിലെ തേഞ്ഞുമാഞ്ഞു പോയ അനേകം കേസുകളിൽ ഒന്നായി മാറി ഈ കേസും. നിഷേധിക്കപ്പെട്ട നീതിയുടെ വേദനയിൽ നിറിയാണ് അമ്മ കുസുമവതി ഇപ്പോഴും കഴിയുന്നത്.

നീതിക്കായി നിസഹായരായ കുടുംബത്തിന് വേണ്ടി ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭമുയർത്തി.ആക്ഷൻ കൗൺസിലിന്റെ നിയമപോരാട്ടത്തിനൊടുവിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ചു. സമീപത്തുള്ള ഓട്ടോ ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിലൊതുങ്ങി സിബിഐയുടെ അന്വേഷണം. മറ്റു കേസുകളെപ്പോലെ തെളിവില്ലാതെ അവസാനിച്ചു ഈ കേസും. ധർമസ്ഥലയിലെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ പ്രത്യേക അന്വേഷണ സംഘമെത്തും

Exit mobile version