ഇടുക്കി എന്‍ജിനീയറിങ് കോളജിൽ എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജിനെ കൊലപ്പെടുത്തിയ കേസില്‍ 7-ാം പ്രതിയെ ഇടുക്കി കമ്പിളികണ്ടത്ത് നിന്നു പൊലീസ് പിടികൂടി. കമ്പിളി കണ്ടം തെള്ളിത്തോട് സ്വദേശി മുല്ല പള്ളിൽ ജസിൻ ജോയി(22) ആണ് പിടിയിലായത്.
കമ്പിളി കണ്ടത്തു നിന്ന് രാവിലെ 11 മണിയോടെയാണ് ജസിനെ ഇടുക്കി പൊലീസ് പിടികൂടിയത്. സംഭവ സമയത്ത് മുഖ്യപ്രതിയായ നിഖില്‍ പൈലിക്ക് ഒപ്പമുണ്ടായിരുന്ന ടോണി തേക്കിലക്കാട്ട് (22), ജിതിന്‍ ഉപ്പുമാക്കല്‍ (22) എന്നിവർ കഴിഞ്ഞദിവസം കുളമാവ് പൊലിസ് സ്റ്റേഷനില്‍ കീഴടങ്ങിയിരുന്നു. മൂവരെയും ഇടുക്കി മെഡിക്കൽ കോളജിൽ വൈദ്യ പരിശോധന നടത്തി ഇടുക്കി കോടതിയിൽ ഹാജരാക്കി. വൈകിട്ട് 5 ന് മജിസ്ട്രേറ്റിന്റ വസതിയിലാണ് പ്രതികളെ ഹാജരാക്കിയത്. ഇവരെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
English Summary: Dheeraj murder: 7th accused arrested
you may also like this video;