ധീരജ് വധക്കേസിൽ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. എട്ട് പ്രതികളുള്ള കേസിൽ 500 പേജുള്ള കുറ്റപത്രമാണ് പൊലീസ് സമർപ്പിച്ചത്. കൊലപാതകം, കൊലപാതകശ്രമം, തെളിവു നശിപ്പിക്കൽ, പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമം എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഒന്നാം പ്രതി നിഖിൽ പൈലിയൊഴികെ മറ്റെല്ലാവർക്കും ജാമ്യം ലഭിച്ചിരുന്നു. കേസിൽ സുപ്രധാന തെളിവായ കത്തി കണ്ടെത്താനാകാത്തതിനാലാണ് തെളിവ് നശിപ്പിച്ചതിനുള്ള വകുപ്പ് കൂടി ഉൾപ്പെടുത്തിയിട്ടുള്ളത്. ജനുവരി പത്തിനായിരുന്നു ഇടുക്കി ഗവ: എൻജിനീയറിങ് കോളജിലെ എസ്എഫ്ഐ പ്രവർത്തകൻ യൂത്ത് കോൺഗ്രസ് നേതാക്കൾ ചേർന്ന് കൊലപ്പെടുത്തിയത്.
English summary;Dheeraj murder case; Police have filed a chargesheet in court
You may also like this video;