ഇടുക്കി എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ഥി ധീരജിനെ കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നിഖില്‍ പൈലിയേയും, ജെറിന്‍ ജോജോയേയും അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. അന്വേഷണത്തിനായി ഇവരെ 10 ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിന്നു.
ധീരജിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം ഇവരില്‍ നിന്ന് കണ്ടെത്താനായിട്ടില്ല. കെഎസ്‌യു നിയോജക മണ്ഡലം പ്രസിഡന്റ് ടോണി തേക്കിലക്കാടന്‍, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ജിതിന്‍ ഉപ്പുമാക്കല്‍, ജസിന്‍ ജോയി എന്നിവരെ ഇന്നലെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു.
കേസില്‍ ഇതുവരെ അഞ്ച് പേരാണ് പിടിയിലായത്. കൊലപാതകത്തിന് പിന്നിലെ ആസൂത്രണം, ഗൂഢാലോചന ഉള്‍പ്പെടെയുള്ള കാര്യങ്ങളും പൊലീസിന്റെ അന്വേഷണ പരിധിയിലുള്‍പ്പെടുത്തിയിരുന്നു. അതേസമയം വരും ദിവസങ്ങളില്‍ കൂടുതല്‍ പേരുടെ അറസ്റ്റുണ്ടാകുമെന്നാണ് അന്വേഷണം സംഘം നല്‍കുന്ന സൂചന.
ENGLISH SUMMARY:Dheeraj murder; Nikhil Pyle and Jerin JoJo will be taken into custody today
You may also like this video