Site iconSite icon Janayugom Online

ധീരജ് വധം; പൈനാവ് ഗവ. എഞ്ചിനീയറിംഗ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു

ഇടുക്കി പൈനാവ് ഗവ എഞ്ചിനീയറിംഗ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബന്ദു അറിയിച്ചു.കോളജിലെ സംഘര്‍ഷങ്ങളുടെയും കൊലപാതകത്തിന്റെയും പശ്ചാത്തലത്തിലാണ് നടപടി. ധീരജിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സാങ്കേതിക സര്‍വലാശാല റിപ്പോര്‍ട്ട് തേടി. അതേസമയം സംഭവത്തില്‍ വ്യാപകമായി പ്രതിഷേധിക്കുമെന്ന് കെ എം സച്ചിന്‍ ദേവ് അറിയിച്ചു. ചെറുതോണി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ധീരജിന് നെഞ്ചില്‍ ആഴത്തിലാണ് കുത്തേറ്റത്. ഉടന്‍ തന്നെ ഇടുക്കി മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

കേരള ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ ഭാഗമായുള്ള കോളജില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് എസ്എഫ്ഐ‑കെഎസ്യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.പുറത്ത് നിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഇതിനിടെ വിദ്യാര്‍ത്ഥികളെ കുത്തിയതെന്ന് മറ്റ് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. അഭിജിത്ത് ടി സുനില്‍, അമല്‍ എ എസ് എന്നീ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കുകൂടി സംഘര്‍ഷത്തില്‍ പരുക്കേറ്റിരുന്നു. ഇവരില്‍ കുത്തേറ്റ ഒരാളുടെ നില ഗുരുതരമാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിഖില്‍ പൈലി പൊലീസിന്റെ പിടിയിലായി. 

ENGLISH SUMMARY:Dheeraj mur­der; Painav Govt. Col­lege of Engi­neer­ing closed indefinitely
You may also like this video

Exit mobile version