Site iconSite icon Janayugom Online

ധീരജ്‌ വധം; കൊലയ്ക്ക് കാരണം രാഷ്ട്രീയ വൈരാഗ്യം, കുറ്റപത്രം സമർപ്പിച്ചു

dheerajdheeraj

ധീരജ്‌ വധക്കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. ജില്ലാ സെഷൻസ്‌ കോടതിയിലാണ് ഇടുക്കി ഡിവൈഎസ്പി ഇമ്മാനുവൽ പോൾ കുറ്റപത്രം സമർപ്പിച്ചത്. രാഷ്‌ട്രീയവൈരാഗ്യമാണ് കൊലയ്‌ക്ക്‌ കാരണമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കേസിലെ പ്രധാന തെളിവായ കത്തി കണ്ടെത്താൻ കഴിയാത്തതിനാൽ തെളിവ് നശിപ്പിച്ച കുറ്റവും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. സംഭവം നടന്ന്‌ 81-ാം ദിവസമാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രതിപ്പട്ടികയില്‍ കെഎസ്‌യു– യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകരായ എട്ടുപേരെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇവരിൽ ആറുപേർ കൊലപാതകത്തിൽ നേരിട്ട്‌ പങ്കെടുത്തു. ജെറിൻ ജോജോ, ജിതിൻ ഉപ്പുമാക്കൽ, ടോണി തേക്കിലക്കാടൻ, നിതിൻ ലൂക്കോസ്‌, സോയിമോൻ സണ്ണി, ജസിൻ ജോയി, അലൻബേബി എന്നിവരാണ്‌ രണ്ടുമുതൽ എട്ടുവരെ പ്രതികൾ. കേസിൽ ആകെ 143 സാക്ഷികളാണുള്ളത്‌.

പോക്കറ്റിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച്‌ ഒന്നാം പ്രതിയും യൂത്ത്‌ കോൺഗ്രസ്‌ വാഴത്തോപ്പ്‌ മണ്ഡലം പ്രസിഡന്റുമായ നിഖിൽ പൈലി ആദ്യം അഭിജിത്തിനെയും തുടർന്ന്‌ ധീരജിനെയും കുത്തി. ധീരജിന്റെ ഇടതുനെഞ്ചില്‍ മുറിവുണ്ടായി ഹൃദയധമനികളെ ഭേദിച്ചതാണ്‌ മരണകാരണം. ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം സംഘംചേരൽ, കൊലപാതകം, വധശ്രമം, മർദ്ദനം, തെളിവ്‌ നശിപ്പിക്കൽ, ആയുധം ഒളിപ്പിക്കൽ, പട്ടികജാതി അതിക്രമം തടയൽ തുടങ്ങിയ കുറ്റങ്ങളാണ്‌ പ്രതികൾക്കെതിരെ ചുമത്തിയത്‌. ആറ്‌ വാല്യങ്ങളായി 1600 ലേറെ പേജുകളുള്ള കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്‌. 

Eng­lish Summary:dheeraj mur­der; The cause of the mur­der was polit­i­cal animosity
You may also like this video

Exit mobile version