Site iconSite icon Janayugom Online

റൊമാന്റിക്ക് മുഡിൽ ധ്യാൻ ശ്രീനിവാസനും ദിൻലാ രാമകൃഷ്ണനും; ‘ഒരു വടക്കൻ തേരോട്ടം’ ഫസ്റ്റ് ലുക്ക് പുറത്ത്

റൊമാന്റിക്ക് മുഡിൽ ധ്യാൻ ശ്രീനിവാസനും പതുമുഖ നായിക ദിൻലാ രാമകൃഷ്ണനും എത്തുന്ന ‘ഒരു വടക്കൻ തേരോട്ടം’ സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി. തികച്ചും ഫാമിലി എന്റർടൈൻമെന്റിന്റെ മൂഡ് നൽകിക്കൊണ്ടാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ഏ ആർ ബിനുൻരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഓപ്പൺ ആർട്ട് ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്നു. മലബാറിലെ ഒരു സാധാരണ ഗ്രാമത്തിന്റെ ഉൾത്തുടിപ്പുകളോടെ അവതരിപ്പിക്കുന്ന ഈ ചിത്രം നമ്മുടെ സമുഹത്തിലെ യുവാക്കൾ നേരിടുന്ന വലിയ പ്രതിസന്ധികളെക്കുറിച്ച് ചർച്ച ചെയ്യപ്പെടുന്നു.

വൈറ്റ് കോളർ ജോലി മാത്രം പ്രതീക്ഷിക്കുന്ന ആദ്യസ്തവിദ്യരായ ചെറുപ്പക്കാരുടെ ഇടയിലേക്ക് ഏതു തൊഴിലു ചെയ്തും ജീവിതത്തെ നേരിടാം എന്ന ദൃഢനിശ്ചയത്തോടെ ഇറങ്ങിത്തിരിക്കുന്ന നന്ദൻ നാരായണൻ എന്ന യുവാവിന്റെ ജീവിതത്തിലൂടെയാണ് ജീവിതഗന്ധിയായ മുഹൂർത്തങ്ങളിലൂടെ ഈ ചിത്രത്തിന്റെ അവതരണം. പ്രണയത്തിനും കുടുംബ ബന്ധങ്ങൾക്കും ഏറെ പ്രാധാന്യം നൽകാനും ഈ ചിത്രം ശ്രമിക്കുന്നു. ധ്യാനിനെ കൂടാതെ തെന്നിന്ത്യൻ താരങ്ങളായ ആനന്ദ്, രാജ് കപൂർ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നു. പുതു മുഖ നായികയായി ദിൽന രാമകൃഷ്ണനോടൊപ്പം മാളവിക മേനോനും എത്തുന്നു.

കൂടാതെ, സുധീർ പറവൂർ, ധർമജൻ ബോൾഗാട്ടി, വിജയകുമാർ, സലിം ഹസൻ, ദിലീപ് മേനോൻ, കോഴിക്കോട് നാരായണൻ നായർ, രാജേഷ് കേശവ്, ജിബിൻ, ദിനേശ് പണിക്കർ, സോഹൻ സീനുലാൽ, കിരൺ കുമാർ, ബോസ് സോപാനം, കലേഷ്, ജയ് വിഷ്ണു, ജെയിൻ, മൻസു മാധവ, അരുൺ പുനലൂർ, മധുരിമ ഉണ്ണികൃഷ്ണൻ, ബ്ലസൻ, കല സുബ്രഹ്മണ്യം, അംബിക മോഹൻ, പ്രിയ ശ്രീജിത്ത്, ഗീതു നായർ, സബിത, കൃഷ്ണവേണി, അർച്ചന, വിദ്യ വിശ്വനാഥ്, ദിവ്യാ ശ്രീധർ, ശീതൽ, അനില, തനു ദേവി എന്നിവർക്കൊപ്പം മറ്റു നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയത് സനു അശോക് ആണ്.

Exit mobile version