Site icon Janayugom Online

ജനങ്ങള്‍ ഭരണകൂടത്തെ ഭയക്കുന്നിടത്ത് സ്വേച്ഛാധിപത്യം

ജനങ്ങള്‍ ഭരണകൂടത്തെ ഭയപ്പെടാന്‍ തുടങ്ങുമ്പോള്‍ അവിടെ സ്വേച്ഛാധിപത്യം ഉണ്ടാകുന്നുവെന്ന് കര്‍ണാടക ഹൈക്കോടതി. ഭരണകൂടമോ അതിന്റെ ഏജസികളോ ജനങ്ങളെ ഭയക്കുന്നുണ്ടെങ്കില്‍ അവിടെ സ്വാതന്ത്ര്യമുണ്ടെന്നാണ് അര്‍ത്ഥം. മറിച്ചായാല്‍ നടക്കുന്നത് നിഷ്ഠൂര വാഴ്ചയാണെന്നും ജസ്റ്റിസ് എം നാഗപ്രസന്ന അഭിപ്രായപ്പെട്ടു.

ദക്ഷിണ കന്നഡ ജില്ലയില്‍ പൊലീസിന്റെ അതിക്രമത്തിനെതിരെ 23 കാരനായ അഭിഭാഷകന്‍ കുല്‍ദീപ് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതിയുടെ പരാമര്‍ശം. കുറ്റക്കാരായ പൊലീസുദ്യോഗസ്ഥര്‍ മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് കോടതി വിധിച്ചു. എസ്ഐക്കെതിരായ പരാതിയില്‍ കോടതി നിര്‍ദേശം ഉണ്ടായിട്ടുപോലും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ കാലതാമസം ഉണ്ടായതായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. 

കുല്‍ദീപും അയല്‍വാസിയും തമ്മിലുളള തര്‍ക്കമാണ് കേസിന് ആധാരം. തന്റെ കൃഷിയിടത്തിലേക്കുള്ള വഴി തടസ്സപ്പെടുത്തി അയല്‍വാസി ഗേറ്റ് സ്ഥാപിക്കുന്നതിനെതിരെ കുല്‍ദീപ് ഇന്‍ജക്ഷന്‍ ഉത്തരവ് വാങ്ങിയിരുന്നു. ഇതു വകവയ്ക്കാതെ അയല്‍വാസി ഗേറ്റ് സ്ഥാപിച്ചു. ഇതിനെതിരെ കുല്‍ദീപ് നല്‍കിയ പരാതിയില്‍ പൊലീസ് നടപടിയെടുത്തില്ല. അതേസമയം അതിക്രമിച്ചുകയറിയെന്നു ചൂണ്ടിക്കാട്ടി അയല്‍വാസി നല്‍കിയ പരാതിയില്‍ കേസെടുക്കുകയും ചെയ്തിരുന്നു. അഭിഭാഷകനെ അന്യായമായി അറസ്റ്റ് ചെയ്യുകയും മര്‍ദിക്കുകയും ചെയ്തതില്‍ അന്വേഷണം നടത്താന്‍ പൊലീസ് മേധാവിക്കു കോടതി നിര്‍ദേശം നല്‍കി. മൂന്നു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് കോടതി പറഞ്ഞു. 

Eng­lish Sum­ma­ry: Dic­ta­tor­ship where the peo­ple fear the government

You may also like this video

Exit mobile version