രാവിലെ ഉരണാത്തതിന് സ്ക്രൂള്‍ കുട്ടികളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചതായി പരാതി. പ്രായപൂര്‍ത്തിയാകാത്ത പന്ത്രണ്ടോളം കുട്ടികളെയാണ് പൊള്ളിച്ചത്. ഗുജറാത്തിലെ സബര്‍കാന്ത ജില്ലയിലെ റസിഡന്‍ഷ്യല്‍ സ്കൂളിലാണ് സംഭവം. സ്കൂളില്‍ പഠിക്കുന്ന പത്ത് വയസുകാരന്റെ അച്ഛന്റെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. ജുവനൈല്‍ ജസ്റ്റിസ്
ആക്ട് ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് നചികേത വിദ്യാ സന്‍സ്ഥാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ രഞ്ജിത് സോളങ്കിയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
മകന്റെ കാലില്‍ പൊള്ളലേറ്റ പാടുകള്‍ കണ്ടെങ്കിലും ഭയം കൊണ്ട് മകന്‍ ആദ്യം ഒന്നും പറയാന്‍ തയ്യാറായില്ലെന്നും പിന്നീട് രാവിലെ ഉണരാന്‍ വൈകിയതിന് സോളങ്കി താന്‍ ഉള്‍പ്പടെ പന്ത്രണ്ട് കുട്ടികളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിക്കുകയായിരുന്നു.
തുടര്‍ന്നാണ് കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയത്. അതേസമയം, ജില്ലാ പ്രൈമറി എജ്യുക്കേഷന്‍ ഓഫീസര്‍ നടത്തിയ സമാന്തര അന്വേഷണത്തില്‍ രജിസ്ട്രേഷന്‍ ഇല്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി. ഹോസ്റ്റല്‍ സൗകര്യമുള്ള റെഗുലര്‍ സ്‌കൂളാണ് ഇതെന്നാണ് പരാതിക്കാരന്‍ ആരോപിച്ചു. എന്നാല്‍ ഇത് ഒരു സ്‌കൂളല്ലെന്നും ഗുരുകുലമാണെന്നും ഉപനിഷത്തുക്കളും രാമയാണവും വേദങ്ങളും പഠിപ്പിക്കുന്നതിനായി ഒരു ട്രസ്റ്റ് നടത്തുന്നതാണെന്നും സ്കൂള്‍ അധികൃതര്‍ പറഞ്ഞു.
English Summary;did not wake up in the morning; School authorities burned school children with shovels
You may also like this video
