Site iconSite icon Janayugom Online

‘നിങ്ങൾക്ക് അറിയാമോ എന്റെ മരണം വ്യാജമായിരുന്നു’ മറഡോണയുടെ ഫേസ്ബുക്കില്‍ വിചിത്ര സന്ദേശങ്ങള്‍

അര്‍ജന്റീനയുടെ ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ സമൂഹമാധ്യമ അ­ക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു. മൂന്ന് വര്‍ഷം മുമ്പ് അന്തരിച്ച മറഡോണയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ‘മരിച്ചിട്ടില്ലെന്നും എ­ന്റെ മരണ വാര്‍ത്ത വ്യാജ’മാണെന്നുമൊക്കെയുള്ള പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടതാണ് ആരാധകരെ ഞെട്ടിച്ചത്. എന്നാല്‍ മറഡോണയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് പിന്നീട് കുടുംബം സ്ഥിരീകരിച്ചു. സംഭവത്തില്‍ കുടുംബം ആരാധകരോട് മാപ്പു ചോദിക്കുകയും ചെയ്തു.

മറഡോണയുടേതെന്ന നിലയില്‍ അടുത്തിടെ വന്ന പോസ്റ്റുകളെല്ലാം അവഗണിക്കാൻ ആരാധകരോട് കുടുംബം ആവശ്യപ്പെട്ടു. “ഡീഗോ മറഡോണയുടെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പട്ടതായി നിങ്ങളെ അറിയിക്കുന്നതില്‍ ഞങ്ങള്‍ ഖേദിക്കുന്നു”, മറഡോണയുടെ കുടുംബം പ്രസ്താവനയിലൂടെ വ്യക്തമാക്കി. നിലവില്‍ ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ട് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് കുടുംബം.

സ്പെയിനില്‍ വംശീയ അധിക്ഷേപത്തിന് വിധേയനായ റയല്‍ മാഡ്രിഡിന്റെ ബ്രസീല്‍ താരം വിനീഷ്യസ് ജൂനിയറിനെ പിന്തുണച്ചുകൊണ്ടുള്ള സന്ദേശമാണ് ഇന്നലെ അര്‍ധരാത്രിയോടെ മറഡോണയുടെ പ്രൊഫൈലില്‍ ആദ്യം വന്നത്. പിന്നാലെ നിങ്ങള്‍ക്ക് അറിയാമോ ഞാന്‍ മരിച്ചുവെന്ന് പറഞ്ഞ് നിങ്ങളെ പറ്റിച്ചില്ലെ എന്ന സന്ദേശവും വന്നതോടെയാണ് ആരാധകര്‍ ഇത് ശ്രദ്ധിക്കാന്‍ തുടങ്ങിയത്. അതേസമയം സംഭവത്തിന് പിന്നില്‍ ആരെന്നോ എന്തുകൊണ്ടാണ് സൈബര്‍ ആക്രമണം ഉണ്ടായതെന്നോ ഇപ്പോഴും വ്യക്തമല്ല. ആരാധകര്‍ രൂക്ഷമായാണ് പ്രതികരിക്കുന്നത്.

Eng­lish Summary;‘Did you know my death was fake’ Maradon­a’s strange mes­sages on Facebook

You may also like this video

Exit mobile version