Site iconSite icon Janayugom Online

അറിഞ്ഞോ? ഇനി ‘വ്യൂസിനും പണത്തിനും’ വേണ്ടി ഇത്തരം വിഡിയോകളിട്ടാൽ അക്കൗണ്ട് പോയേക്കാം?

സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സ് കണ്ടന്റ് ക്രിയേറ്റർമാർക്ക് കർശനമായ പുതിയ മുന്നറിയിപ്പുമായി അധികൃതര്‍. യുദ്ധങ്ങളോ സായുധ പോരാട്ടങ്ങളോ സംബന്ധിച്ച വ്യാജ വിഡിയോകൾ നിർമ്മിത ബുദ്ധി ഉപയോഗിച്ച് നിർമ്മിച്ച് യഥാർഥ്യമെന്ന രീതിയിൽ പങ്കുവെച്ചാൽ ഇനി പണി പാളും.യുദ്ധരംഗങ്ങൾ എഐ ഉപയോഗിച്ച് നിർമ്മിച്ചതാണെങ്കിൽ അത് വ്യക്തമായി വെളിപ്പെടുത്തണം. ഇങ്ങനെ ചെയ്യാത്ത ക്രിയേറ്റർമാരെ എക്സിന്റെ അഡ്‌വെർടൈസിങ് റെവന്യൂ ഷെയറിങ് പ്രോഗ്രാമിൽ നിന്നും പുറത്താക്കും.

ആദ്യ തവണ നിയമം ലംഘിച്ചാൽ 90 ദിവസത്തേക്ക് (3 മാസം) വരുമാനം തടഞ്ഞുവെക്കും. സസ്‌പെൻഷൻ കാലാവധിക്ക് ശേഷവും ഇത് തുടർന്നാൽ ആ അക്കൗണ്ടിനെ മോണിറ്റൈസേഷൻ പ്രോഗ്രാമിൽ നിന്ന് സ്ഥിരമായി പുറത്താക്കും.

Exit mobile version