Site iconSite icon Janayugom Online

അറിഞ്ഞോ? ഇനി ഇൻസ്റ്റഗ്രാം റീലുകൾ വിവിധ ഇന്ത്യന്‍ ഭാഷകളിലേക്കും ട്രാൻസിലേറ്റ് ചെയ്യാം

റീലുകള്‍ക്കായി ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, എഡിറ്റ്സ് ആപ്പ് എന്നിവയില്‍ കൂടുതല്‍ ഇന്ത്യൻ ഭാഷകൾക്കുള്ള പിന്തുണ ആരംഭിച്ച് മെറ്റ. മുംബൈയിൽ നടന്ന ഹൗസ് ഓഫ് ഇൻസ്റ്റഗ്രാം പരിപാടിയിലാണ് മെറ്റ അപ്‌ഡേറ്റ് പ്രഖ്യാപിച്ചത്. കണ്ടന്‍റ് ക്രിയേറ്റേഴ്‌സിന് ഇപ്പോൾ അവരുടെ റീലുകളും ടെക്സ്റ്റും ഉപയോഗിച്ച് വിശാലമായ ഇന്ത്യൻ ഭാഷാ പ്രേക്ഷകരിലേക്ക് എത്തിച്ചേരാനാകും. ബംഗാളി, മറാത്തി, തെലുഗു ഉൾപ്പെടെയുള്ള മറ്റ് ഭാഷകളിലേക്ക് മെറ്റ എഐ വിവർത്തനങ്ങൾ വികസിപ്പിക്കുന്നത് പുതിയ പ്രഖ്യാപനങ്ങളിൽ ഉൾപ്പെടുന്നു.

ഇൻസ്റ്റഗ്രാമിന്‍റെ ഡബ്, ലിപ്-സിങ്ക് കഴിവുകൾ ഉപയോഗിച്ച് ക്രിയേറ്റേഴ്‌സിന് അവരുടെ റീലുകൾ ബംഗാളി, കന്നഡ, മറാത്തി, തമിഴ്, തെലുഗു എന്നീ അഞ്ച് പുതിയ ഇന്ത്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്യാൻ കഴിയും. ഈ പിന്തുണ ഫേസ്ബുക്കിലേക്കും ഇൻസ്റ്റഗ്രാമിലേക്കും വ്യാപിപ്പിക്കും. വിവർത്തനം ചെയ്‌ത ഭാഷകളിൽ റീൽസിനെ അനായാസമായി കാണാനും ശബ്‍ദം നൽകാനും മെറ്റ എഐ ഡബ്ബിംഗ് ടൂൾ ഉപയോഗിക്കുന്നുവെന്ന് മെറ്റ പറയുന്നു. ഇത് ക്രിയേറ്ററുടെ ശബ്‌ദത്തിന്‍റെ സ്വരവും ശൈലിയും നിലനിർത്തിക്കൊണ്ട് ഉള്ളടക്കം ആധികാരികമാണെന്ന് തോന്നിപ്പിക്കാൻ സാധിക്കുന്നു. ലിപ്-സിങ്ക് സവിശേഷത വിവർത്തനം ചെയ്‌ത ഓഡിയോയെ സ്‌പീക്കറുടെ വായയുടെ ചലനങ്ങളുമായി സമന്വയിപ്പിക്കുന്നു. ഇത് യഥാർഥത്തിൽ ഒരേ ഭാഷ സംസാരിക്കുന്നതായി തോന്നിപ്പിക്കുന്നു. ഇംഗ്ലീഷ്, ഹിന്ദി, സ്‌പാനിഷ്, പോർച്ചുഗീസ് എന്നീ ഭാഷകളിൽ ഡബ്ബിംഗ് ഫീച്ചർ നേരത്തെ മെറ്റ അവതരിപ്പിച്ചിരുന്നു.

കൂടാതെ, ഇൻസ്റ്റഗ്രാമിന്‍റെ എഡിറ്റ്സ് ആപ്പിൽ പുതിയ ഇന്ത്യൻ ഫോണ്ടുകളും ലഭിക്കുന്നു. ഓൺ‑ദി-ഗോ വീഡിയോ എഡിറ്റിംഗ് സൊല്യൂഷനായി ഈ ആപ്പ് വാഗ്‌ദാനം ചെയ്യുന്നു. ഉയർന്ന നിലവാരമുള്ള വീഡിയോ ക്യാപ്‌ചർ, കീഫ്രെയിമിംഗ്, ഓട്ടോമാറ്റിക് ക്യാപ്ഷനുകൾ, റെസല്യൂഷൻ, ഫ്രെയിം റേറ്റ്, ഡൈനാമിക് റേഞ്ച് തുടങ്ങിയ ക്യാമറ ക്രമീകരണങ്ങൾ ഇത് പിന്തുണയ്ക്കുന്നു.

Exit mobile version