ലഡുവിന് ഒപ്പം ടൊമാറ്റോ സോസ് കിട്ടിയില്ലെന്ന് പറഞ്ഞ് മലയാളികളായ ഹോട്ടൽ ജീവനക്കാർക്ക് ക്രൂരമർദ്ദനം. തമിഴ്നാട്ടിൽ കടലൂർ ജില്ലയിലെ വൃദ്ദചലത്തുള്ള ക്ലാസിക് കഫെ ഹോട്ടൽ ജീവനക്കാർക്കാണ് മർദ്ദനമേറ്റത്. മലപ്പുറം തിരൂരങ്ങാടി സ്വദേശികളായ നിസാർ, താജുദ്ധീൻ, വേങ്ങര സ്വദേശി സാജിദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരുടെ തലയ്ക്കും മുഖത്തും പരിക്കേറ്റു. ഇരുമ്പ് പൈപ്പും, ചട്ടകവും കൊണ്ടാണ് ഇവരെ അടിച്ചത്.
ലഡുവിനൊപ്പം ടൊമാറ്റോ സോസ് കിട്ടിയില്ല: തമിഴ്നാട്ടിൽ മലയാളികളായ ഹോട്ടൽ ജീവനക്കാർക്ക് ക്രൂരമർദ്ദനം

