Site icon Janayugom Online

ഡീസല്‍ വില കൂട്ടി

ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ്. 23 പൈസയാണ് ഇന്നലെ കൂട്ടിയത്. പെട്രോള്‍ വിലയില്‍ മാറ്റമില്ല. പെട്രോള്‍ വില തുടര്‍ച്ചയായ 19 ാം ദിവസമാണ് മാറ്റമില്ലാതെ തുടരുന്നത്. ഇതോടെ ഡീസല്‍ ലിറ്ററിന് 95.61 രൂപയായി .

ജൂലൈ 15നാണ് അവസാനമായി ഡീസല്‍ വില കൂട്ടിയത്. മെയ് നാല് മുതല്‍ ജൂലൈ 15 വരെയുള്ള കാലയളവില്‍ 9.14 രൂപയാണ് ഡീസലിനു വര്‍ധിച്ചത്. പെട്രോളിന് 11.44 രൂപയും. ഇതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെട്രോള്‍ വില നൂറ് കടന്നിരുന്നു.

 

Eng­lish Sum­ma­ry: Diesel prices have gone up

You may like this video also

Exit mobile version