Site iconSite icon Janayugom Online

അഭിപ്രായ ഭിന്നത; രാജി സന്നദ്ധത അറിയിച്ച് മിമി ചക്രബര്‍ത്തി

എംപി സ്ഥാനം രാജിവയ്ക്കാനൊരുങ്ങി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും നടിയുമായ മിമി ചക്രബര്‍ത്തി. പാര്‍ട്ടിയിലെ പ്രാദേശിക നേതാക്കളുമായുള്ള അഭിപ്രായ ഭിന്നതയെതുടര്‍ന്നാണ് തീരുമാനം എന്ന് അവര്‍ അറിയിച്ചു. രാജി കത്ത് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനൻജിക്ക് കൈമാറിയെങ്കിലും സ്വീകരിച്ചിട്ടില്ല. വിഷയം പരിശോധിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി ജാദവ്പൂരില്‍ നിന്നുള്ള എംപിയായ മിമി അറിയിച്ചു. തന്റെ മണ്ഡലമായ ജാദവ്പൂരിനെ കുറിച്ച് നിരവധി സ്വപ്നങ്ങള്‍ ഉണ്ട്. അവിടെ നിരവധി കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും എന്നാല്‍ താൻ വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നതായും അവര്‍ അറിയിച്ചു. ചലചിത്ര മേഖലയില്‍ നിന്നും വരുന്ന ഒരാള്‍ക്കെതിരെ അവര്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന തരത്തില്‍ തെറ്റായ പ്രചാരണം നടത്താൻ എളുപ്പമാണെന്നും അവര്‍ പറഞ്ഞു. 2019ൽ ബിജെപിയുടെ അനുപം ഹസ്രയെ പരാജയപ്പെടുത്തിയാണു ജാദവ്പൂരിൽനിന്നും മിമി എംപിയായി തിര‍ഞ്ഞെടുക്കപ്പെട്ടത്.

Eng­lish Summary:difference of opin­ion; Mimi Chakrabar­ti has expressed her will­ing­ness to resign
You may also like this video

Exit mobile version