Site iconSite icon Janayugom Online

ഡിജിറ്റല്‍ അറസ്റ്റ്; വയോധികയ്ക്ക് നഷ്ടമായത് 20 കോടി

ഡിജിറ്റല്‍ അറസ്റ്റെന്ന വ്യാജേന വയോധികയില്‍നിന്ന് 20 കോടി രൂപ തട്ടിയെടുത്തു. സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍. മുംബൈ സ്വദേശിയായ 86കാരിയെയാണ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പ്രതിയാണെന്നും അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തത്. മുംബൈ സ്വദേശികളായ ഷയാൻ ജാമിൽ ഷെയ്ഖ് (20), റാസിഖ് ബട്ട് (20), ഹൃതിക് ശേഖർ താക്കൂർ (25) എന്നിവരാണ് അറസ്റ്റിലായത്. 

ഓണ്‍ലൈനില്‍ വ്യാജ കോടതി നടപടിക്രമങ്ങള്‍ അടക്കം തട്ടിപ്പുകാര്‍ സജ്ജീകരിച്ചിരുന്നു. സിബിഐ ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ടുകൊണ്ടാണ് സ്ത്രീക്ക് ആദ്യം കോള്‍ ലഭിച്ചത്. മക്കളെ അറസ്റ്റ് ചെയ്യുമെന്നും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്നും വാട്ട്സ്ആപ്പ് കോളിനിടെ ഭീഷണിപ്പെടുത്തി. സ്ത്രീക്കെതിരെ അറസ്റ്റ് വാറണ്ട്, ഫ്രീസ് വാറണ്ട് എന്നിവയുണ്ടെന്നും വിശ്വസിപ്പിച്ചു. സഹകരിച്ചില്ലെങ്കില്‍ പൊലീസിനെ വീട്ടിലേക്ക് അയയ്ക്കുമെന്നും സംഘം ഭീഷണിപ്പെടുത്തി.

Exit mobile version