മധ‍്യപ്രദേശിലെ ഗ്വാളിയാറിൽ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ അകപ്പെട്ട മുന്‍ വ്യോമസേന ഡോക്ടറുടെ രണ്ടരകോടി രൂപ നഷ്ടപ്പെട്ടു. 25 ദിവസത്തോളമാണ് ഇദ്ദേഹത്തെ തട്ടിപ്പ്സംഘം അറസ്റ്റിലെന്ന വ്യാജേന സമ്മർദ്ദത്തിലായത്. അസാധാരണമായ പണമിടപാടുകൾ ബാങ്കിന്‍റെ ശ്രദ്ധയിൽപെട്ടതോടെയാണ് വിവരം പുറത്ത് വന്നത്. ജനുവരി 25 ന് അന്വേഷണ ഏജന്‍സിയാണെന്ന് അവകാശപ്പെട്ട് ഇദ്ദേഹത്തിന് ഫോൺ കോൾ വന്നിരുന്നു. തന്‍റെ രേഖകൾ നിയമവിരുദ്ധപ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചുവെന്നും അറസ്റ്റ് ചെയ്ത് നിയമനടപടികൾ സ്വീകരിക്കുമെന്നും പറഞ്ഞതോടെ ഡോക്ടർ തട്ടിപ്പുസംഘത്തിന്‍റെ വലയിലായത്.
വീഡിയോ കോൾ ഉൾപ്പെടെയുളള പതിവ് സമ്പർക്കത്തിലൂടെ സംഘം ഇദ്ദേഹത്തെ സമ്മർദ്ദത്തിലാക്കുകയായിരുന്നു. ഔഗ്യോഗിക നടപടിക്രമം നടത്തുകയാണെന്ന അന്തരീക്ഷവും സൃഷടിച്ചെടുത്തു. വിവരം പുറത്തറിയിക്കരുതെന്നും ഭീഷണിപ്പെടുത്തി. ഇരയുടെ പ്രായവും ജീവിതസാഹചര‍്യങ്ങളും മുതലെടുത്താണ് ദിവസങ്ങളോളം അദ്ദേഹത്തെ മാനസിക സമ്മർദത്തിലി. ക്രമേണ വലിയ തുകകൾ വ്യത്യസ്ത ബാങ്ക് അകൗണ്ടുകളിലേക്ക് മാറ്റാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. ഇപ്രകാരം 25 ദിവസത്തിനുള്ളിൽ രണ്ടരകോടി രൂപ കൈമാറുകയായിരുന്നു.

