Site iconSite icon Janayugom Online

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്; കോഴിക്കോട് വയോധികന‍് നഷ്ടമായത് 8.8 ലക്ഷം രൂപ

സംസ്ഥാനത്ത് വീണ്ടും ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്. 83 കാരനായ വയോധികനിൽനിന്നാണ് സൈബർ തട്ടിപ്പ് സംഘം 8.8 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. കോഴിക്കോട് വെസ്റ്റ് ഹിൽ സ്വദേശിയായ വയോധികന‍് മുംബൈയിലെ സൈബർ ക്രൈം പൊലീസ് ഡപ്യൂട്ടി കമ്മിഷണർ എന്ന പേരിലാണ് ഫോൺ വന്നത്.

വയോധികൻ മുംബൈയിൽ ഇറിഗേഷൻ വകുപ്പിൽ ജോലി ചെയ്തിരുന്നു. ഈ സമയത്ത് മനുഷ്യക്കടത്ത് നടത്തിയെന്ന് ആരോപിച്ചാണ് തട്ടിപ്പ് സംഘം ബന്ധപ്പെട്ടത്. കേസിന്റെ ആവശ്യത്തിനായി ബാങ്ക് രേഖകൾ അയച്ചു കൊടുക്കാൻ ആവശ്യപ്പെട്ടു. ബാങ്ക് രേഖകൾ കൈക്കലാക്കിയ സംഘം അക്കൗണ്ടിൽനിന്ന് പണം ട്രാൻസ്ഫർ ചെയ്യുകയായിരുന്നു. തെലങ്കാനയിലെ അക്കൗണ്ടിലേക്കാണ് പണം പോയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെന്ന് എലത്തൂർ പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Exit mobile version