Site iconSite icon Janayugom Online

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്; 84 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയുമായി യുവതി

police jpolice j

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ തന്റെ 84 ലക്ഷം രൂപ സംഘം തട്ടിയെടുത്തതായി യുവതി പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി ഡൽഹി പൊലീസ് പറഞ്ഞു. ചൊവ്വാഴ്ചയാണ് സംഭവം. യുവതി പൊലീസില്‍ വിവരമറിയിച്ചതോടെയാണ് തട്ടിപ്പ് സംഘത്തെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നതെന്ന് സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍
ചാര്‍ജ് ഇന്‍സ്‌പെക്ടര്‍ രഞ്ജിത് സിംഗ് പറഞ്ഞു. നരേന്ദ്ര സിംഗ് ചൗഹാന്‍, രാം സിംഗ്, അക്ഷയ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. അക്ഷയ് കുമാര്‍ ബാങ്ക് ജീവനക്കാരനാണ്. പ്രതികള്‍ സമാനമായ കേസുകളില്‍ മുന്‍പും അറസ്റ്റിലായിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഇവരുടെ കൂട്ടാളികളിലൊരാളായ ഉമേഷ് മഹാജനെ കഴിഞ്ഞ വര്‍ഷം ജൂലൈ 30ന് ദില്ലി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version