Site iconSite icon Janayugom Online

ഡിജിറ്റൽ റവന്യു കാർഡ് യാഥാർത്ഥ്യത്തിലേക്ക്

സംസ്ഥാന റവന്യു ദിനാഘോഷവും റവന്യു അവാർഡ് വിതരണവും ഇന്ന് വൈകിട്ട് 4.30 ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരത്ത് കോ-ബാങ്ക് ഓഡിറ്റോറിയത്തിൽ റവന്യു മന്ത്രി കെ രാജന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, വി കെ പ്രശാന്ത് എംഎൽഎ, മേയർ വി വി രാജേഷ്, ജനപ്രതിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.
ചടങ്ങിൽ മികച്ച സേവന പ്രവർത്തനങ്ങൾ നടത്തിയ വില്ലേജ് ഓഫിസർമാർ മുതൽ ജില്ലാ കളക്ടർമാർ വരെയുള്ള റവന്യു-സർവേ ജീവനക്കാർക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്യും. ഡിജിറ്റൽ സേവനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി റവന്യു വകുപ്പ് തയ്യാറാക്കിയ ഡിജിറ്റൽ റവന്യു കാർഡിന്റെ വിതരണോദ്ഘാടനം റവന്യു മന്ത്രി നിർവഹിക്കും.
റവന്യു വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യം, ലാൻഡ് റവന്യു കമ്മിഷണർ ജീവൻ ബാബു കെ, ജില്ലാ കളക്ടർമാർ തുടങ്ങിയവർ പങ്കെടുക്കും. കേരളത്തിലെ റവന്യു സെറ്റിൽമെന്റിന് തുടക്കം കുറിച്ച 1886ലെ ട്രാവൻകൂർ സെറ്റിൽമെന്റ് വിളംബരത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണ് ഇന്ന് റവന്യു ദിനമായി ആചരിക്കുന്നത്. 

Exit mobile version