Site iconSite icon Janayugom Online

ഡിജിറ്റല്‍ രൂപ നാളെ മുതല്‍

Digitla currencyDigitla currency

പരീക്ഷണാടിസ്ഥാനത്തില്‍ നാളെ മുതല്‍ റീട്ടെയില്‍ ഡിജിറ്റല്‍ രൂപ (ഇ രൂപ) അവതരിപ്പിക്കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അറിയിച്ചു. ഇ രൂപ എന്നത് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന നിയമപരമായ ഡിജിറ്റല്‍ കറന്‍സിയാണ്.
ഈ ഡിജിറ്റല്‍ കറന്‍സി സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (സിബിഡിസി) എന്ന പേരിലാണ് അറിയപ്പെടുക. നാളെ മുതല്‍ രാജ്യത്തെ തിരഞ്ഞെടുത്ത സ്ഥലങ്ങളില്‍ ഇത് അവതരിപ്പിക്കും. ഇ‑രൂപ ഡിജിറ്റല്‍ ടോക്കണ്‍ രൂപത്തിലായിരിക്കുമെന്ന് ആര്‍ബിഐ പ്രസ്താവനയില്‍ പറഞ്ഞു. നിലവിലുള്ള കടലാസ് കറന്‍സിയുടെയും നാണയങ്ങളുടെയും അതേ മൂല്യത്തിലായിരിക്കും ഇത് പുറത്തിറക്കുക. 

മുംബൈ, ന്യൂഡല്‍ഹി, ബംഗളുരു, ഭുവനേശ്വര്‍ നഗരങ്ങളില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് എന്നീ ബാങ്കുകളിലാണ് ആദ്യ ഘട്ടം നടപ്പാക്കുക. പിന്നീട് ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്‌സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ ഉള്‍പ്പെടുത്തും. നിന്നാണ് ഇത് ആരംഭിക്കുക. പിന്നീട് അഹമ്മദാബാദ്, ഗാംഗ്ടോക്ക്, ഗുവാഹട്ടി, ഹൈദരാബാദ്, ഇന്‍ഡോര്‍, കൊച്ചി, ലഖ്നൗ, പട്ന, ഷിംല എന്നിവിടങ്ങളിലേക്കും വ്യാപിപ്പിക്കും. എല്ലാ ബാങ്കുകളെയും ഉള്‍പ്പെടുത്തി പരീക്ഷണ പദ്ധതിയുടെ വ്യാപ്തി ക്രമേണ വര്‍ധിപ്പിക്കുമെന്ന് ആര്‍ബിഐ അറിയിച്ചു.

സാധാരണക്കാര്‍ക്ക് ഡിജിറ്റല്‍ വാലറ്റ് വഴി ഇ രൂപ ഇടപാട് നടത്താനാകും. ഇടപാടുകള്‍ വ്യക്തിയില്‍ നിന്ന് വ്യക്തിയിലേക്കും വ്യക്തിയില്‍ നിന്ന് വ്യാപാരിയിലേക്കും ആയിരിക്കാമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. വ്യാപാരിയുടെ സമീപം പ്രദര്‍ശിപ്പിച്ചിരിക്കുന്ന ക്യുആര്‍ കോഡുകള്‍ വഴി ഇത് ഉപയോഗിക്കാം. നിങ്ങള്‍ക്ക് ബാങ്ക് നോട്ടുകള്‍ പോലെ ഡിജിറ്റല്‍ രൂപയും സംഭരിക്കാന്‍ കഴിയും. 

Eng­lish Sum­ma­ry: Dig­i­tal rupee from tomorrow

You may also like this video

Exit mobile version