കോണ്‍ഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുറച്ച് മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി ദിഗ് വിജയ് സിങ്. പത്രികാ സമർപ്പണത്തിനുള്ള അവസാന തീയതിയായ നാളെ അദ്ദേഹം നാമനിർദേശ പത്രിക സമർപ്പിക്കും
അദ്ദേഹം മുതിർന്ന നേതാക്കളുമായി ചർച്ച നടത്തുന്നു.നിലവിൽ ഭാരത് ജോഡോ യാത്രയിൽ ഏർപ്പെട്ടിരിക്കുന്ന സിങിനെ സോണിയ ഗാന്ധി ഡൽഹിക്ക് വിളിപ്പിക്കുകയായിരുന്നു. പാർട്ടി അധ്യക്ഷ തെരഞ്ഞെടുപ്പിൽ നിന്ന് താൻ സ്വയം ഒഴിഞ്ഞുനിൽക്കുന്നില്ലെന്നും അടുത്തിടെ അദ്ദേഹം പറഞ്ഞിരുന്നുവെങ്കിലും പിന്നീട് തന്റെ താൽപ്പര്യമില്ലായ്മ പരസ്യമായി പ്രസ്താവിച്ചിരുന്നു.നിലവിൽ ശശി തരൂർ മാത്രമാണ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ സന്നദ്ധത അറിയിച്ചിട്ടുള്ളത്.
നാളെ അദ്ദേഹം നാമനിർദേശ പത്രിക സമർപ്പിക്കുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. നാളെ 3 മണിവരെയാണ് പത്രിക സമർപ്പിക്കാനാവുക. അതിനിടെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗലോട്ടിനെ അധ്യക്ഷ സ്ഥാനാർത്ഥിയാക്കുന്നതിനായി കോൺഗ്രസിൽ വീണ്ടും സമവായ ശ്രമങ്ങൾ നടക്കുന്നുണ്ട്.
അതേസമയം, രാജസ്ഥാൻ നേതൃത്വ പ്രശ്‌നവും പാർട്ടി അധ്യക്ഷ തെരഞ്ഞെടുപ്പും ചർച്ച ചെയ്യാൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇന്നലെ കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ കെ ആന്റണിയുമായി ഒരു മണിക്കൂർ കൂടിക്കാഴ്ച നടത്തിയിരുന്നു.
English Summary: Digvijaya Singh will contest the Congress presidential election
You may also like this video: