നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതിയുടെ കാലാവധി നീട്ടി നല്‍കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷയില്‍ ഉത്തരവൊന്നും പുറപ്പെടുവിക്കാതെ സുപ്രീം കോടതി.
സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യ പ്രകാരം വിചാരണ കോടതി നടപടികളുടെ കാലാവധി നീട്ടാനാകില്ല. വിചാരണ കോടതി സമീപിച്ചാല്‍, അക്കാര്യം കോടതിക്ക് ബോധ്യമായാല്‍ വിചാരണ നടപടികള്‍ക്ക് കൂടുതല്‍ സമയം അനുവദിക്കാമെന്ന് ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍, സി ടി രവികുമാര്‍ എന്നിവര്‍ അംഗങ്ങളായ ബെഞ്ച് പറഞ്ഞു. വിചാരണ കോടതി കേസ് നടപടികള്‍ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കാന്‍ സുപ്രീം കോടതി നല്‍കിയിരിക്കുന്ന സമയപരിധി ഫെബ്രുവരി 16 ആണ്.
കേസിലെ പുതിയ വെളിപ്പെടുത്തലുകള്‍, കേസുമായി ബന്ധപ്പെട്ട് നടക്കുന്ന പുതിയ അന്വേഷണങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത സുപ്രീം കോടതിക്കു മുന്നില്‍ വച്ചു.
അതേസമയം വിചാരണ നടപടികള്‍ വൈകിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമം നടത്തുന്നതെന്ന് ദിലീപിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ രസ്‌തോഗി വാദിച്ചു.
English Summary: Dileep allegation against actress assault
you may also like this video