Site icon Janayugom Online

ദിലീപ് തെളിവുകള്‍ നശിപ്പിച്ച സംഭവം; വിന്‍സന്റ് ചൊവ്വല്ലൂരിനെ ചോദ്യം ചെയ്യും

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് മൊബെല്‍ ഫോണിലെ തെളിവുകള്‍ നശിപ്പിച്ച സംഭവത്തില്‍ വിന്‍സന്റ് ചൊവ്വല്ലൂരിനെ ചോദ്യം ചെയ്യും. മൊബൈല്‍ ഫോണിലെ ഫയലുകള്‍ മായ്ക്കാന്‍ ദിലീപിനെ സഹായിച്ചത് വിന്‍സന്റാണെന്ന് ക്രൈംബ്രാഞ്ച്. മുംബൈയിലെ ലാബില്‍ ദിലീപിനെ പരിചയപ്പെടുത്തിയത് വിന്‍സന്റാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. മുംബൈയില്‍ സ്ഥിരതാമസക്കാരനാണ് മലയാളിയായ വിന്‍സന്റ്. മുന്‍ ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥനായ വിന്‍സന്റ് കൈക്കൂലി കേസില്‍ വിചാരണ നേരിടുകയാണ്. 

Eng­lish Summary:Dileep destroys evi­dence; Vin­cent Chowal­loor will questioned
You may also like this video

Exit mobile version