Site iconSite icon Janayugom Online

സിബിഐ അന്വേഷണത്തിന് ദിലീപ് സുപ്രീം കോടതിയിലേക്ക്

നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന ക്രൈംബ്രാഞ്ച് കേസിൽ, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയിലേക്ക്. ദിലീപിന്റെ ഹർജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് സുപ്രീം കോടതിയെ സമീപിക്കാനുള്ള തീരുമാനം. മുൻ അറ്റോർണി ജനറലും, സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകനുമായ മുകൾ റോത്തഗി ദിലീപിനായി ഹാജരാകും.

നടിയെ ആക്രമിച്ച കേസിൽ ദിലീപ് എട്ടാം പ്രതിയാണ്. ആ കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വധഗൂഢാലോചന നടന്നുവെന്ന സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്നാണ് ദിലീപിനെ ഒന്നാം പ്രതിയാക്കി ക്രൈംബ്രാഞ്ച് കൊച്ചി യൂണിറ്റ് കേസെടുത്തിരുന്നത്. കേസിൽ ജാമ്യം ലഭിച്ചശേഷം ആണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. കേസ് റദ്ദാക്കണമെന്ന ആവശ്യത്തെ ശക്തമായാണ് പ്രോസിക്യൂഷൻ എതിർത്തിരുന്നത്. ദിലീപിനെതിരെ നിരവധി ശബ്ദ രേഖകളും തെളിവായി ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ദിലീപിന്റെ മൊബൈൽ ഫോണുകളിൽനിന്ന് ഡാറ്റകൾ നശിപ്പിച്ചതിലും അന്വേഷണം തുടരുകയാണ്.

Eng­lish Sum­ma­ry: Dileep goes to Supreme Court for CBI probe

You may like this video also

Exit mobile version