Site iconSite icon Janayugom Online

ദിലീപ് രഹസ്യരേഖകള്‍ ചോര്‍ത്തി; തെളിവുകള്‍ പുറത്ത്

നടി ആക്രമിക്കപ്പെട്ട കേസിൽ പകർപ്പെടുക്കാൻ പോലും അനുവാദമില്ലാത്ത സുപ്രധാന കോടതി രേഖകളടക്കം ദിലീപിന്റെ കൈയിലുണ്ടായിരുന്നുവെന്ന് അന്വേഷണസംഘത്തിന് തെളിവുകൾ ലഭിച്ചു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അതീവ രഹസ്യരേഖകൾ കേസിൽ പ്രതിയായ ദിലീപിന്റെ മൊബൈലിലെത്തിയത് ഫോറൻസിക് വിദഗ്ധർ ശാസ്ത്രീയ പരിശോധനയിലൂടെ സ്ഥിരീകരിച്ചു. വാട്സാപ്പ് വഴിയാണ് ദിലീപിന് രേഖകൾ ലഭിച്ചത്. ദിലീപിന്റെ ഫോണിൽ നിന്നും മാറ്റപ്പെട്ട കോടതി രേഖകൾ ഫോറൻസിക് സംഘം വീണ്ടെടുത്തു. 

കേസിൽ എട്ടാം പ്രതിയായ ദിലീപിന്റെ ഫോണിലേക്ക് കോടതിയിൽ നിന്നും രഹസ്യ രേഖകൾ എത്തിയെന്ന വിവരം കേസിൽ വഴിത്തിരിവുകൾക്ക് ഇടയാക്കും.
നേരത്തെ ദിലീപിന്റെ ഫോണിൽ നിന്നും കോടതി രേഖകളും നശിപ്പിച്ചുവെന്ന് സൈബർ വിദഗ്ദൻ സായ് ശങ്കർ മൊഴി നൽകിയിരുന്നു. എന്നാല്‍ ആരാണ് കോടതി രേഖകൾ ദിലീപിന് കൈമാറിയതെന്ന് കണ്ടെത്താനായിട്ടില്ല.

Eng­lish Summary:Dileep leaks con­fi­den­tial doc­u­ments; The evi­dence is out
You may also like this video

Exit mobile version