മൊബൈല്‍ ഫോണ്‍ കയ്യില്‍ വയ്ക്കാൻ കഴിയാത്ത അവസ്ഥയെക്കുറിച്ച് നടൻ ദിലീപ്. താൻ ഏത് പുതിയ ഫോണ്‍ വാങ്ങിയാലും പൊലീസുകാര്‍ വാങ്ങിക്കൊണ്ടുപോകുന്ന അവസ്ഥയാണെന്ന് ദിലീപ് പറയുന്നു. കൊച്ചിയിൽ ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു ദിലീപ്. സംവിധായകൻ അരുൺ ഗോപി, നാദിർഷ, നടൻ ടിനി ടോം, ഷിയാസ് കരീം, സാനിയ അയ്യപ്പൻ എന്നിവരും വേദിയിലുണ്ടായിരുന്നു.
പല മൊബൈൽ കമ്പനിക്കാരും പുതിയ ഫോൺ ഇറങ്ങിയാൽ തന്നെയാണ് വിളിക്കുന്നത്. ഏറ്റവും കൂടുതൽ ഫോൺ വാങ്ങുന്നയാളായി മാറിയിരിക്കുകയാണ് താൻ. കാരണം ഏത് ഫോൺ വാങ്ങിയാലും അപ്പോൾ പൊലീസുകാർ വാങ്ങിക്കൊണ്ടുപോവും. കഴിഞ്ഞ തവണ ഐ ഫോൺ 13 പ്രോ തന്നിരുന്നു. അതും കയ്യിൽ നിന്ന് പോയി. ഇത്തവണ 14 പ്രോ തരാമെന്നൊക്കെയാണ് പറയുന്നത്. അതാരും കൊണ്ടുപോവല്ലേ എന്ന പ്രാർത്ഥനയിലാണ് താനെന്നും ദിലീപ് പറഞ്ഞു.
English Summary: Dileep said his all mobile phones are in police custody
You may also like this video