Site iconSite icon Janayugom Online

എല്ലാം ചിലരുടെ ഭാവന: എഫ്ഐആറിലെ കഥകള്‍ കെട്ടിച്ചമച്ചതെന്ന് ദിലീപ്

നടി ആക്രമണക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വാദം തുടങ്ങി.  എഫ്ഐആറില്‍ എല്ലാം കെട്ടിച്ചമച്ചതെന്ന് ദിലീപ് കോടതിയില്‍ വാദിച്ചു. ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ ഇല്ലാത്തതുകൂടി എഫ്ഐആറില്‍ എഴുത്തിച്ചേര്‍ത്തതായും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ചിലരുടെ ഭാവനയില്‍ വിരിഞ്ഞ കഥകളാണ് എഫ്ഐആറിലുള്ളതെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

അതിനിടെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നടന്‍ ദിലീപിന്റെയും കൂട്ടാളികളുടെയും മൊബൈല്‍ ഫോണുകള്‍ തിരുവനന്തപുരം ഫോറന്‍സിക് ലബോറട്ടറിയില്‍ പരിശോധനയ്ക്ക് അയക്കാന്‍ ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.

ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ആണ് ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളുടെ ആറ് മൊബൈല്‍ ഫോണുകള്‍ ആലുവ കോടതിയില്‍ കഴിഞ്ഞ ദിവസം സമര്‍പ്പിച്ചത്. ഫോണുകള്‍ തിരുവനന്തപുരം ഫോറന്‍സിര് ലബോറട്ടറിയില്‍ പരിശോധനയ്ക്ക് അയക്കണമെന്ന് ഇന്നലെ അന്വേഷണസംഘം മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.

Eng­lish Sum­ma­ry: Dileep says the sto­ries in the FIR were fabricated

You may like this video also

Exit mobile version