നടിയെ ആക്രമിച്ച കേസില്‍ മുൻകൂർ ജാമ്യം തേടി ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. സഹോദരൻ അനൂപും സഹോദരി ഭർത്താവും മുൻകൂർ ജാമ്യം തേടി. പൊലീസ് രജിസ്റ്റർ ചെയ്ത പുതിയ കേസിലാണ് മുൻകൂർ ജാമ്യം തേടിയത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നാണ് പുതിയ കേസ്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ദിലീപ് ഉള്‍പ്പടെ ആറുപേര്‍ക്കെതിരെയാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.
അന്വേഷണ ഉദ്യോഗസ്ഥരെ പരാമര്‍ശിച്ച് ഭീഷണിയുടെ സ്വരത്തില്‍ സംസാരിക്കുന്നതിന്‍റെ ശബ്ദ രേഖകളും പുറത്തുവന്നിരുന്നു.ഇതെല്ലാം ബാലചന്ദ്രകുമാര്‍ ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തിരുന്നു. ഇതെത്തുടര്‍ന്നാണ് ദിലീപ് ഉള്‍പ്പടെ ആറുപേര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. വധ ഭീഷണി മുഴക്കല്‍,ഗൂഢാലോചന ഉള്‍പ്പടെ ജാമ്യമില്ലാ വകുപ്പുപ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പുതിയ കേസ്.
കേസില്‍ ഒന്നാം പ്രതിയായ ദിലീപിനെക്കൂടതെ ദിലീപിന്‍റെ സഹോദരന്‍ അനൂപ്,ഇവരുടെ സഹോദരീ ഭര്‍ത്താവ് സുരാജ്,അപ്പു,ബാബു ചെങ്ങമനാട്,കൂടാതെ കണ്ടാലറിയാവുന്ന ആള്‍ എന്നിങ്ങനെ അഞ്ചുപേരെക്കൂടി എഫ് ഐ ആറില്‍ പൊലീസ് പ്രതി ചേര്‍ത്തിട്ടുണ്ട്.
ENGLISH SUMMARY:Dileep seeks anticipatory bail in highcourt
You may also like this video