Site icon Janayugom Online

അറസ്റ്റ് ഒഴിവാക്കാന്‍ ദിലീപ് കീഴടങ്ങി

dileep

നടി ആ​ക്രമണ കേ​സി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ അപയാപ്പെടുത്താന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സി​ൽ ന​ട​ൻ ദി​ലീ​പ് ആ​ലു​വ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​യി. ദി​ലീ​പി​നു പു​റ​മേ സ​ഹോ​ദ​ര​ന്‍ അ​നൂ​പ്, സ​ഹോ​ദ​രീ ഭ​ര്‍​ത്താ​വ് ടി.​എ​ന്‍. സു​രാ​ജ് എ​ന്നി​വ​രും കോ​ട​തി​യി​ൽ ഹാ​ജ​രാ​യി. കോ​ട​തി​യി​ല്‍​നി​ന്നു ജാ​മ്യ​മെ​ടു​ക്കു​ന്ന​തി​നാ​ണ് പ്ര​തി​ക​ള്‍ നേ​രി​ട്ട് ഹാ​ജ​രാ​യ​ത്. ഗൂ​ഢാ​ലോ​ച​ന കേ​സി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യ​മു​ണ്ടെ​ങ്കി​ലും ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ക്രൈം​ബ്രാ​ഞ്ചി​ന് പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്താം. ഇ​ത് ഒ​ഴി​വാ​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് പ്ര​തി​ക​ള്‍ കോ​ട​തി​യി​ല്‍ കീഴടങ്ങിയത്.

കഴിഞ്ഞ ദിവസം ഗൂ​ഢാ​ലോ​ച​ന കേ​സി​ല്‍ പ്ര​തി​ക​ള്‍​ക്കെ​തി​രേ ക്രി​മി​ന​ല്‍ ഗൂ​ഢാ​ലോ​ച​ന​ക്കു​റ്റം ചു​മ​ത്താ​ന്‍ പ്ര​ഥ​മ​ദൃ​ഷ്ട്യാ തെ​ളി​വി​ല്ലെ​ന്നു വി​ല​യി​രു​ത്തി​യാ​ണ് ജ​സ്റ്റീ​സ് പി. ​ഗോ​പി​നാ​ഥാ​ണ് ദി​ലീ​പി​ന് ഉ​ൾ​പ്പെ​ടെ മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. കേ​സി​ല്‍ ഒ​ന്നു മു​ത​ല്‍ അ​ഞ്ചു വ​രെ പ്ര​തി​ക​ളാ​യ ന​ട​ന്‍ ദി​ലീ​പ്, സ​ഹോ​ദ​ര​ന്‍ അ​നൂ​പ്, സ​ഹോ​ദ​രീ​ഭ​ര്‍​ത്താ​വ് ടി.​എ​ന്‍. സു​രാ​ജ്, ബ​ന്ധു​വാ​യ അ​പ്പു എ​ന്ന കൃ​ഷ്ണ​പ്ര​സാ​ദ്, സു​ഹൃ​ത്താ​യ ബൈ​ജു ചെ​ങ്ങ​മ​നാ​ട് എ​ന്നി​വ​ര്‍​ക്കാ​ണ് ജാ​മ്യം അനുവദിച്ചത്.

Eng­lish Sum­ma­ry: Dileep sur­ren­dered to avoid arrest

You may like this video also

Exit mobile version