Site iconSite icon Janayugom Online

ന​ടി​യെ ആ​ക്ര​മി​ച്ച കേസ്; ദി​ലീ​പി​നെ ഇ​ന്നും ചോ​ദ്യം ചെയ്യും

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ന​ട​ൻ ദി​ലീ​പി​നെ ഇ​ന്നും വീണ്ടും ചോ​ദ്യം ചെ​യ്യും. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇന്നലെയും ദിലീപിനെ ചോദ്യം ചെയ്തിരുന്നു. ആ​ലു​വ പൊ​ലീ​സ് ക്ല​ബി​ൽ ഏ​ഴു​മ​ണി​ക്കൂ​റോ​ളം ദി​ലീ​പി​നെ ചോ​ദ്യം ചെയ്തിരുന്നു.

ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട ദൃ​ശ്യ​ങ്ങ​ൾ ക​ണ്ടി​ട്ടി​ല്ലെ​ന്നും സം​വി​ധാ​യ​ക​ൻ ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ മൊ​ഴി​യെ​ക്കു​റി​ച്ച് അ​റി​യി​ല്ലെ​ന്ന് ക്രൈം​ബ്രാ​ഞ്ച് സം​ഘ​ത്തി​ന് ദി​ലീ​പ് മൊ​ഴി ന​ൽ​കിയത്. കേ​സി​ലെ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ദ്യ​മാ​യാ​ണ് ദി​ലീ​പി​നെ ചോ​ദ്യം ചെയ്യുന്നത്.

ന‌​ടി​യെ ആ​ക്ര​മി​ച്ച​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ദി​ലീ​പി​ന്‍റെ കൈ​വ​ശ​മു​ണ്ടെ​ന്ന സം​വി​ധാ​യ​ക​ൻ ബാ​ല​ച​ന്ദ്ര​കു​മാ​ര്‍ വെളിപ്പെടുത്തിയിരുന്നത്. ഇതിന്റെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ചോ​ദ്യം ചെ​യ്യ​ൽ. ഏ​പ്രി​ൽ 15ന് ​മു​ൻ​പാ​യി കേ​സ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണ് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം നല്‍കിയിരുന്നു.

Eng­lish Sum­ma­ry: dileep will be ques­tioned today as well
You may also like this video

Exit mobile version