Site iconSite icon Janayugom Online

ഫോണുകള്‍ ഹൈക്കോടതിയില്‍ എത്തിച്ചു; നിര്‍ണായക ഫോണ്‍ എത്തിച്ചില്ല

ന​ടി ആ​ക്ര​മണ കേ​സി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ വ​ധി​ക്കാ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ ന​ട​ന്‍ ദി​ലീ​പിന്റെയ​ട​ക്കം ആ​റു ഫോ​ണു​ക​ള്‍ ഹൈ​ക്കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ചു. ര​ജി​സ്ട്രാ​ർ ജ​ന​റ​ലി​ന് ഫോ​ണു​ക​ൾ കൈ​മാ​റി. അ​തേ​സ​മ​യം, കേ​സി​ൽ നി​ർ​ണാ​യ​ക​മെ​ന്ന് പ​റ​ഞ്ഞ ഒ​രു ഫോ​ൺ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യി​ട്ടി​ല്ല. കേ​സി​നു പി​ന്നാ​ലെ ദി​ലീ​പ് സ്വ​ന്തം നി​ല​യ്ക്കു മും​ബൈ​ക്കു ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച ര​ണ്ടു ഫോ​ണു​ക​ള്‍ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് തി​രി​ച്ചെ​ത്തി​ച്ച​ത്. സം​വി​ധാ​യ​ക​ന്‍ ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​നു പി​ന്നാ​ലെ പു​റ​ത്തു​വ​ന്ന​തും അ​ന്വേ​ഷ​ണ​സം​ഘം കോ​ട​തി​യി​ല്‍ ഉ​ന്ന​യി​ച്ച​തു​മാ​യ കാ​ര്യ​ങ്ങ​ളി​ല്‍ ഫോ​ണ്‍ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കു​ന്ന​തോ​ടെ ക​ഴി​യു​മെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് ക​രു​തു​ന്ന​ത്. ഈ ​മൊ​ബൈ​ലു​ക​ള്‍ ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ ഏ​തു ഏ​ജ​ന്‍​സി​ക്കു ന​ല്‍​ക​ണ​മെ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ കോ​ട​തി ഇ​ന്നു വ്യ​ക്ത​ത വരുത്തും.

Eng­lish Sum­ma­ry: Dileep­case; Phones tak­en to high court; The crit­i­cal phone did not brought

You may like this video also

Exit mobile version