Site iconSite icon Janayugom Online

ദിലീപിന്റെ ജാമ്യഹര്‍ജി ഇന്നു തന്നെ പരിഗണിക്കണമെന്ന് പ്രോസിക്യൂഷന്‍

നടിയെ ആക്രമിച്ച കേസില്‍ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ വ​ക​വ​രു​ത്താ​ൻ ഗു​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സി​ൽ ന​ട​ൻ ദി​ലീ​പ് അ​ട​ക്ക​മു​ള്ള പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്യാ​ൻ അ​നു​മ​തി തേ​ടി പ്രോ​സി​ക്യൂ​ഷ​ൻ ഹൈ​ക്കോ​ട​തി​യി​ൽ ഉ​പ​ഹ​ർ​ജി ന​ൽ​കി. ബു​ധ​നാ​ഴ്ച വ​രെ പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് നേ​ര​ത്തെ ഹൈ​ക്കോ​ട​തി തടഞ്ഞിരുന്നു. 

കൂ​ടു​ത​ൽ ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ൾ ഹാ​ജ​രാ​ക്കാ​ൻ സ​മ​യം വേ​ണ​മെ​ന്ന പ്രോ​സി​ക്യൂ​ഷ​ൻ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് ഹൈ​ക്കോ​ട​തി കേ​സ് മാ​റ്റി​യ​ത്. ഇതിനിടെ പ്രോസിക്യൂഷന്റെ ഉ​പ​ഹ​ർ​ജി സ്വീ​ക​രി​ച്ച കോ​ട​തി ഉ​ച്ച​യ്ക്ക് 1.45ന് ​പ​രി​ഗ​ണിക്കുക. ദി​ലീ​പ് അ​ട​ക്ക​മു​ള്ള പ്ര​തി​ക​ൾ മു​ൻ​പ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന മൊ​ബൈ​ൽ ഫോ​ണു​ക​ൾ ഒ​ളി​പ്പി​ച്ചെ​ന്നും ഇ​ത് തെ​ളി​വ് ന​ശി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നു​മാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ ഉ​പ​ഹ​ർ​ജി​യി​ലെ വാദം.

ഫോണുകള്‍ ക​ണ്ടെ​ടു​ക്കാ​ൻ പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വേ​ണ​മെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ നി​ല​പാ​ട്. ക​ഴി​ഞ്ഞ ദി​വ​സം പ്ര​തി​കളുടെ മൊ​ബൈ​ൽ ഫോ​ണ്‍ ഹാ​ജ​രാ​ക്കാ​ൻ നി​ർ​ദ്ദേ​ശി​ച്ച് ക്രൈം​ബ്രാ​ഞ്ച് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഫോണ്‍ അ​ഭി​ഭാ​ഷ​ക​ർ​ക്ക് ന​ൽ​കി​യെ​ന്ന വി​ശ​ദീ​ക​ര​ണ​മാ​ണ് പ്ര​തി​ക​ൾ ക്രൈം​ബ്രാ​ഞ്ചി​ന് നൽകിയത്.

ENGLISH SUMMARY:Dileep’s bail plea to be heard today: Prosecution
You may also like this video

Exit mobile version