Site iconSite icon Janayugom Online

ദിലീപിന്റെ ജാമ്യഹർജിയിൽ ഇന്ന് വിധി

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ഹർജിയിൽ വെള്ളിയാഴ്ച വാദം പൂർത്തിയായിരുന്നു. കൂടുതൽ എന്തെങ്കിലും അറിയിക്കാനുണ്ടെങ്കിൽ രേഖാമൂലം കൈമാറണമെന്നും കോടതി നിർദേശിച്ചിരുന്നു. 

ഇന്ന് രാവിലെ 10. 15ന് കോടതി കേസ് പരിഗണിക്കും. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കുന്നതിനായി കൃത്യമായ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന് ദിലീപ് ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷന്റെ വാദം. വിധി പറയാനുണ്ടാകുന്ന താമസം അന്വേഷണത്തെ ബാധിക്കുമെന്നും കഴിഞ്ഞ ദിവസം പ്രോസിക്യൂഷൻ അറിയിച്ചിരുന്നു.

ENGLISH SUMMARY: Dileep­’s bail plea ver­dict today
You may also like this video

Exit mobile version