Site iconSite icon Janayugom Online

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി

നടിയെ ആക്രമിച്ച കേസിന്റെ പുനരന്വേഷണവുമായി ബന്ധപ്പെട്ട് ഏഴ് മണിക്കൂർ നീണ്ട കേസിൽ ദിലീപിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് നടനെ ചോദ്യം ചെയ്തത്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ കണ്ടിട്ടില്ലെന്നാണ് ദിലീപിന്റെ വാദം.

അന്വേഷണ ഉദ്യോ​ഗസ്ഥർ പൊലീസ് ക്ലബിൽ തന്നെ യോ​ഗം ചേരുകയാണ്. ചോദ്യം ചെയ്യൽ പൂർണമായും വീഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ട്. മൊഴിയുടെ വിശദാംശങ്ങളും ദീലീപിന്റെ മറ്റ് വാദങ്ങളും പരിശോധിച്ച ശേഷമായിരിക്കും അന്വേഷണ സംഘം തുടർനടപടികൾ സ്വീകരിക്കുക. എന്നാല്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടില്ല. നാളെയും ഹാജരാകണമെന്ന് ആന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.

തുടരന്വേഷണം ആരംഭിച്ച് രണ്ടര മാസങ്ങൾക്ക് ശേഷമാണ് ദിലീപിനെ ചോദ്യം ചെയ്തത്. പ്രതികളുടെയും സാക്ഷികളുടെയും മൊഴികളും മറ്റ് തെളിവുകളും സ്വീകരിച്ചിട്ടുണ്ട്. വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചെങ്കിലും ദിലീപ് അസൗകര്യം അറിയിച്ചിരുന്നു. തുടർന്നാണ് ചോദ്യം ചെയ്യൽ ഇന്നത്തേയ്ക്ക് മാറ്റിയത്.

eng­lish sum­ma­ry; Dileep­’s inter­ro­ga­tion in actress’ assault case is over

you may also like this video;

Exit mobile version